Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ സീനിയര്‍ വനിതാ ഹോക്കി: സായി – ഹരിയാന ഫൈനൽ നാളെ

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) - ഹരിയാന ടീമുകൾ തമ്മിൽ ഏറ്റുമുട്ടും. ഞായര്‍ വൈകീട്ട് നാലിനാണ് ടൂര്‍ണമെന്റിലെ ഫൈനല്‍. ഇന്ന് നടന്ന സെമിയിൽ മധ്യപ്രദേശ് ഹോക്കി അക്കാദമിയെ കീഴടക്കിയാണ് സായി ടീമിന്റെ ഫൈനൽ പ്രവേശം. നിശ്ചിതസമയത്തും പെനാല്‍ട്ടി ഷൂട്ടൗട്ടിലും തുല്യത പാലിച്ചതിനെ തുടര്‍ന്ന് സംഘടിപ്പിച്ച സഡന്‍ ഡെത്തിലായിരുന്നു സായിയുടെ ജയം. സ്കോർ 2-1.

പ്രതീകാത്മക ചിത്രം

ചരിത്രത്തിലാദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റില്‍ സായി കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യം അനുവദിച്ച അഞ്ച് ഷൂട്ടുകളില്‍ സായിക്കും മധ്യപ്രദേശ് ഹോക്കി അക്കാദമിക്കും ഒരെണ്ണം ഗോളാക്കാനായുള്ളൂ. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സായിക്ക് വേണ്ടി സിംത മിന്‍സും മധ്യപ്രദേശ് ഹോക്കി അക്കാദമിക്ക് വേണ്ടി സാധ്‌ന സെന്‍ഗാറും ഗോള്‍ നേടി. തുടര്‍ന്ന് നടന്ന സഡന്‍ഡെത്തില്‍ സായിക്ക് വേണ്ടി സിംത മിന്‍സ് വീണ്ടും ഗോള്‍ സ്‌കോര്‍ ചെയ്തു. മധ്യപ്രദേശ് ഹോക്കി അക്കാദമിയുടെ സാധ്‌ന സെന്‍ഗാര്‍ ഷൂട്ട് പാഴാക്കിയതോടെ സായി ചരിത്രത്തിലാദ്യമായി ഫൈനൽ യോഗ്യത നേടി. മധ്യപ്രദേശ് ഹോക്കി അക്കാദമിയുടെ അഞ്ച് ഷൂട്ടുകള്‍ രക്ഷപ്പെടുത്തിയ ഗോള്‍ കീപ്പര്‍ അന്‍ഷു ലാക്രയാണ് സായിയുടെ വിജയശില്‍പി.

ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഹരിയാന രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മഹാരാഷ്ട്രയെ തോല്‍പിച്ചത്. ഹരിയാനയ്ക്കായി ദേവികസെന്‍ രണ്ട് ഗോള്‍ നേടി. ദീപികയുടെ വകയായിരുന്നു ഹരിയാനയുടെ ഒരു ഗോള്‍. മഹാരാഷ്ട്രയ്ക്കായി വൈഷ്ണവി വിദാല്‍ ഫാല്‍ക്കെ, റുതുജ പിസാല്‍ എന്നിവര്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു.

ഞായറാഴ്ച്ച ഉച്ചയ്ക്ക് നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമിയും മഹാരാഷ്ട്രയും മാറ്റുരക്കും. ടൂര്‍ണമെന്റിലെ ഗോള്‍ സ്‌കോറര്‍മാരില്‍ മുന്നില്‍ നില്‍ക്കുന്നത് ആകെ 9 ഗോളുകള്‍ നേടിയ മഹാരാഷ്ട്രയുടെ റുതുജ പിസാലാണ്. ഏഴ് ഗോളുകളുമായി ഹരിയാനയുടെ ദീപികയാണ് രണ്ടാം സ്ഥാനത്ത്.

Story first published: Saturday, February 8, 2020, 17:34 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+