Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ സീനിയര്‍ വനിതാ ഹോക്കി: ഗോളിൽ ആറാടി എസ്എസ്ബിയും സാഗും

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിൽ എസ്എസ്ബി, സാഗ് ടീമുകളുടെ വിജയത്തേരോട്ടം. ഇന്നത്തെ എച്ച് ഗ്രൂപ്പ് മത്സരങ്ങളില്‍ എസ്എസ്ബി (സശസ്ത്ര സീമാ ബെല്‍), സാഗ് (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത്-ഹോക്കി അക്കാദമി) ടീമുകൾ തകർപ്പൻ ജയം പിടിച്ചെടുത്തു. ഇരു ടീമുകളുടെയും തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

എസ്എസ്ബി ഒന്നിനെതിരെ 16 ഗോളുകള്‍ക്ക് വിദര്‍ഭയെ തരിപ്പണമാക്കി. എസ്എസ്ബി നിരയില്‍ രഞ്ജിത മിന്‍ജ് അഞ്ച് ഗോളും പ്രീതി, കുല്ലു കുമുദിനി എന്നിവര്‍ ഹാട്രിക്കും നേടി. മനീഷ, പ്രീതി സിംഗ്, അന്‍ജിക, മാക്‌സിമ എക്ക, ബിജേദ ലോങ്ജം ദേവി എന്നീ താരങ്ങൾ ഓരോ ഗോള്‍ വീതവും കുറിച്ചതോടെ എസ്എസ്ബിയുടെ ജയം പൂർണമായി. വിദര്‍ഭയുടെ ആശ്വാസ ഗോള്‍ റോഷനി വിലാസ് മെന്‍ഡെയുടെ വകയായിരുന്നു.

nationalseniorwomenshockey

ജയത്തോടെ പൂളിൽ നിന്നും എസ്എസ്ബി ക്വാര്‍ട്ടര്‍ യോഗ്യത സജീവമാക്കി. പൂളിലെ മറ്റൊരു മത്സരത്തില്‍ സാഗ് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഹിമാചലിനെ തകര്‍ത്തത്. ശിവാങ്കി സോളങ്കി ഹാട്രിക്ക് നേടിയ മത്സരത്തില്‍ സാനിയ നൊറോണ, പ്രാചി പട്ടേല്‍, മൈത്രി റാം വാല, പരമേശ്വരി ഷാ എന്നിവര്‍ ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തു. ഹിമാചല്‍ പ്രദേശിനായി പിങ്കി ആശ്വാസ ഗോള്‍ നേടി.

nationalseniorwomenshockey

തുടർജയത്തോടെ സാഗും ക്വാര്‍ട്ടര്‍ മോഹം സജീവമാക്കിയിട്ടുണ്ട്. ഇതേസമയം, രണ്ടാം തോല്‍വിയുടെ പശ്ചാത്തലത്തിൽ ഹിമാചലും വിദര്‍ഭയും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. 28 -ന് നടക്കുന്ന ഗ്രൂപ്പ് 'എച്ച' -ലെ നിര്‍ണായക മത്സരത്തില്‍ സാഗും എസ്എസ്ബിയും തമ്മിൽ ഏറ്റുമുട്ടും. വിജയികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കും.

nationalseniorwomenshockey

രണ്ട് മത്സരത്തില്‍ നിന്നും ആറ് ഗോളുകളുമായി എസ്എസ്ബിയുടെ സ്‌ട്രൈക്കര്‍ രഞ്ജിത മിന്‍ജാണ് ടൂര്‍ണമെന്റില്‍ ഇതേവരെയുള്ള മികച്ച ഗോള്‍ സ്‌കോറര്‍. 5 ഗോളുകളുമായി എസ്എസ്ബിയുടെ തന്നെ സ്‌ട്രൈക്കര്‍ പ്രീതിയും സാഗിന്റെ ശിവാംഗി സോളങ്കിയും രണ്ടാമതുണ്ട്. തിങ്കളാഴ്ച ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങള്‍ നടക്കും.

Story first published: Sunday, January 26, 2020, 16:34 [IST]
Other articles published on Jan 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+