Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ സീനിയര്‍ വനിതാ ഹോക്കി: ഗോൾ മഴ തീർത്ത് എസ്പിഎസ്ബി, മുംബൈ, യൂക്കോ ബാങ്ക് ടീമുകൾ

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ദിനം സ്റ്റീൽ പ്ലാന്റ് സ്പോർട്സ് ബോർഡ്, മുംബൈ, യൂക്കോ ബാങ്ക് ടീമുകൾക്ക് വിജയത്തുടക്കം. ബി ഡിവിഷന്‍ മത്സരങ്ങള്‍ക്കാണ് ആസ്‌ട്രോ ടര്‍ഫ് സ്റ്റേഡിയം ഇന്ന് വേദിയായത്. പൂള്‍ 'സി' -യിലെ ആദ്യ മത്സരത്തില്‍ സ്റ്റീല്‍പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ് (എസ്പിഎസ്ബി) മറുപടിയില്ലാത്ത 13 ഗോളുകള്‍ക്ക് ഹോക്കി ആന്ധ്ര പ്രദേശിനെ തകർത്തെറിഞ്ഞു.

ദേശീയ സീനിയര്‍ വനിതാ ഹോക്കി

മത്സരത്തിൽ മനീഷ ധവാല്‍, ജ്യോതി റാണി, സവിത, കുമാരി ശൈലജ ഗൗതം, ശിഖ ശര്‍മ എന്നിവർ ഇരട്ട ഗോളുകൾ നേടി. പൂജാഭട്ട്, അകാംക്ഷ ശുക്ല, കവിതാറാണി എന്നീ താരങ്ങൾ ഓരോ ഗോളുകളും കണ്ടെത്തിയതോടെ എതിരാളികളുടെ തോൽവി സമ്പൂണമായി. വന്‍ ജയം പിടിച്ചെടുത്ത പശ്ചാത്തലത്തിൽ എസ്പിഎസ്ബി ടീം ക്വാര്‍ട്ടര്‍ഫൈനല്‍ സാധ്യത സജീവമാക്കിയിട്ടുണ്ട്.

പൂള്‍ 'ഡി' -യില്‍ യൂക്കോ ബാങ്ക് ഹോക്കി അക്കാദമി രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ആന്ധ്ര ഹോക്കി അസോസിയേഷനെ കീഴടക്കിയത്. ജ്യോതി, നവനീത്കൗര്‍, പൂജ, ആര്‍തി എന്നീ താരങ്ങൾ യൂക്കോ ബാങ്കിനായി ഗോളുകള്‍ നേടി. ഇതേസമയം ബലഗോണ്ട മഹേശ്വരി, സന്ധ്യ ജിങ്കാല എന്നിവര്‍ ഓരോ ഗോൾവീതം മടക്കി ആന്ധ്ര ഹോക്കി അസോസിയേഷന്റെ തോൽവിഭാരം കുറച്ചു.

ദേശീയ സീനിയര്‍ വനിതാ ഹോക്കി

പൂള്‍ 'എഫ്' -ലെ മത്സരത്തില്‍ ബംഗാളിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മുംബൈ തരിപ്പണമാക്കിയത്. ക്യാപ്റ്റൻ ചൈത്രാലി ഗാവ്‌ഡേ, ഷെയ്ഖ് റുഖയ്യ എന്നിവരുടെ ഇരട്ടഗോളുകൾ മുംബൈയ്ക്ക് തകർപ്പൻ ജയമൊരുക്കി. മുംബൈയ്ക്കായി പ്രിയ ദുബേയും ഒരു ഗോള്‍ നേടി. ബംഗാളിന്റെ ആശ്വാസ ഗോള്‍ സുപര്‍ണ മിസ്ട്രിയുടെ വകയായിരുന്നു.

ദേശീയ സീനിയര്‍ വനിതാ ഹോക്കി

മറ്റ് മത്സരങ്ങളില്‍ ഉത്തരാഖണ്ഡ്, ബീഹാര്‍, പുതുച്ചേരി ടീമുകള്‍ക്ക് വാക്കോവര്‍ ലഭിച്ചു. വെള്ളിയാഴ്ച പൂള്‍ 'എച്ച്' -ല്‍ രണ്ട് മത്സരങ്ങള്‍ നടക്കും. രാവിലെ ഒൻപതു മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ഹിമാചല്‍ ടീം സശസ്ത്ര സീമാബെല്ലിനെ നേരിടും. പത്തരയ്ക്ക് നിശ്ചയിച്ചിരിക്കുന്ന രണ്ടാം മത്സരത്തില്‍ സായി ഗുജറാത്ത് ടീം വിദര്‍ഭ ഹോക്കി അസോസിയേഷനുമായണ് മാറ്റുരയ്ക്കുക.

Story first published: Thursday, January 23, 2020, 18:59 [IST]
Other articles published on Jan 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+