ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ഹോക്കി ടീമിന് തകര്‍പ്പന്‍ ജയം
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഹോക്കി പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ ടീമിന് രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ ജയം. ഓസ്‌ട്രേലിയ എ യ്‌ക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. പരിക്കിനെ തുടര്‍ന്ന് ഒന്‍പതുമാസത്തോളംകാലം വിശ്രമത്തിലായിരുന്ന ഡ്രാഗ് ഫ് ളിക്കര്‍ രുപീന്ദര്‍ പാല്‍ സിങ് ഓസ്‌ട്രേലിയ എ യ്‌ക്കെതിരെ തിളങ്ങി. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ രൂപീന്ദര്‍ ഒരു ഗോളും തന്റെ പേരിലാക്കി.
മത്സരം തുടങ്ങി 6-ാം മിനിറ്റില്‍തന്നെ സന്ദര്‍ശകര്‍ക്ക് രൂപീന്ദര്‍ ലീഡ് നല്‍കി. തുടര്‍ന്ന് സുമിത് കുമാര്‍ ജൂനിയര്‍ 12, 13 മിനിറ്റുകളില്‍ തുടരെ ഗോളടിച്ച് ഇന്ത്യയെ സുരക്ഷിത തീരത്തെത്തിക്കുകയായിരുന്നു. മത്സരത്തില്‍ ആക്രമിച്ചു കളിച്ച ഇന്ത്യ അതിന്റെ നേട്ടവുമുണ്ടാക്കി. ആദ്യ ക്വാര്‍ട്ടറില്‍തന്നെ മൂന്നു ഗോള്‍ നേടാനായത് ആതിഥേയരെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ടീമിന്റെ ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ ഇന്ത്യയുടെ പ്രതിരോധനിരയ്ക്ക് കഴിഞ്ഞു. പ്രതിരോധത്തില്‍ ഹര്‍മന്‍പ്രീതും തിളങ്ങി. ഇന്ത്യന്‍ പരിശീലകനായി ഗ്രഹാം റെയ്ഡ് ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ പരമ്പരയാണിത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ഇന്ത്യന്‍ ടീമിന്റെ യഥാര്‍ഥ ശക്തിദൗര്‍ബല്യങ്ങള്‍ മനസിലാക്കാന്‍ പരിശീലകന് അവസരം നല്‍കും. പര്യടനത്തിലെ അടുത്ത മത്സരം തിങ്കളാഴ്ച നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications