Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മന്‍പ്രീത് സിങ് ഹോക്കി ലോക താരം; ചരിത്ര നേട്ടത്തില്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിന് ലോക ഹോക്കി ഫെഡറേഷന്റെ മികച്ച കളിക്കാരനുള്ള അവാര്‍ഡ്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍താരം ഈ ബഹുമതിക്ക് അര്‍ഹനാകുന്നത്. 35.2 ശതമാനം വോട്ടുകള്‍ നേടിയ ഈ പഞ്ചാബുകാരന്‍ 2019ലെ മികച്ച കളിക്കാരനെന്ന നേട്ടത്തിന്റെ നെറുകയിലെത്തി. മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം നേടിയ ബെല്‍ജിയത്തിന്റെ ആര്‍തര്‍ വാന്‍ ഡൊറെന്‍ 19.7 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തായി.

ദേശീയ അസോസിയേഷനുകള്‍, മാധ്യമ പ്രതിനിധികള്‍, കളിക്കാര്‍, ആരാധകര്‍ എന്നിവരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. രണ്ട് ഒളിമ്പിക്സുള്‍പ്പെടെ 263 മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ച മന്‍പ്രീത് 2011ല്‍ 19-ാം വയസ്സിലാണ് ഇന്ത്യയ്ക്കായി അരങ്ങേറിയത്. കഴിഞ്ഞ ജൂണില്‍ ഭുവനേശ്വറില്‍ നടന്ന ലോക ഹോക്കി സീരീസില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ടോക്യോ ഒളിമ്പിക്സിന് ഇന്ത്യക്ക് യോഗ്യത നേടിക്കൊടുക്കുന്നതിലും മന്‍പ്രീതിന്റെ മികവ് തുണയായി.

manpreetsingh

ഹോക്കി ഫെഡറേഷന്റെ ഭാവി വാഗ്ദാനങ്ങള്‍ക്കുള്ള പുരസ്‌കാരവും ഇന്ത്യ നേടി. പുരുഷവിഭാഗത്തില്‍ വിവേക് സാഗറും വനിതകളില്‍ ലാല്‍റെംസിയാമിയുമാണ് പുരസ്‌കാര ജേതാക്കള്‍. സമീപകാലത്ത് ഇന്ത്യന്‍ ഹോക്കി ടീം മികച്ച പ്രകടനമാണ് നടത്തിവരുന്നത്. ലോക ഒന്നാം റാങ്കുകാരായ ബെല്‍ജിയത്തെ കഴിഞ്ഞദിവസം ഇന്ത്യ അട്ടിമറിച്ചിരുന്നു. ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ലോക നാലാം റാങ്കുകാരായ ഇന്ത്യ.

Story first published: Friday, February 14, 2020, 10:08 [IST]
Other articles published on Feb 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+