Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതിയ പരിശീലകന്റെ കീഴില്‍ ഇന്ത്യന്‍ ഹോക്കി ടീം ഓസ്‌ട്രേലിയയിലേക്ക്; മന്‍പ്രീത് സിങ് നയിക്കും

ദില്ലി: പുതിയ പരിശീലകന്‍ ഗ്രഹാം റെയ്ഡ് ചുമതലയേറ്റസേഷം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ആദ്യ വിദേശ പര്യടനം ഓസ്‌ട്രേലിയയിലേക്ക്. മന്‍പ്രീത് സിങ് നയിക്കുന്ന ടീമില്‍ മലയാളി താരം പിആര്‍ ശ്രീജേഷും ഉള്‍പ്പെട്ടിട്ടുണ്ട്. മെയ് 10 മുതല്‍ ആരംഭിക്കുന്ന നാല് മത്സര പരമ്പരയ്ക്കായി 18 അംഗ സംഘമാണ് ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്.

ഏഷ്യന്‍ ഗെയിംസിനുശേഷം ഇന്ത്യന്‍ ടീമിലില്ലാതിരുന്ന ഡ്രാഗ് ഫ്‌ളിക്കര്‍ രൂപീന്ദര്‍പാല്‍ സിങ് എട്ടു മാസത്തിനുശേഷം ടീമിലേക്ക് മടങ്ങിയെത്തി. ശ്രീജേഷിനൊപ്പം കൃഷ്ണന്‍ ബി പതക് ആണ് ഗോള്‍കീപ്പര്‍. സുരേന്ദര്‍ കുമാര്‍, ഹര്‍മന്‍പ്രീത് സിങ്, ബീരേന്ദര്‍ ലക്‌റ, ഗുരീന്ദര്‍ സിങ്, കോതാജിത് സിങ് എന്നിവര്‍ പ്രതിരോധനിരയുടെ കാവല്‍ക്കാരാകും.

manpreetsingh

ഹാര്‍ദിക് സിങ്, മന്‍പ്രീത് സിങ്, വിവേക് സാഗര്‍ പ്രസാദ്, നീലകണ്ഠ ശര്‍മ, ജസ്‌കരണ്‍ സിങ് എന്നിവരാണ് മധ്യനിരയില്‍. മുന്നേറ്റ നിരയില്‍ ആകാശ്ദീപ് സിങ് തിരിച്ചെത്തി. അര്‍മാന്‍ ഖുറേഷി, മന്‍ദീപ് സിങ്, സുമിത് കുമാര്‍, ഗുര്‍സാഹിബ്ജിത് സിങ് എന്നിവരും മുന്നേറ്റത്തില്‍ കരുത്താകും. കളിക്കാരുടെ പ്രകടനങ്ങള്‍ വിലയിരുത്താന്‍ ഈ പരമ്പര ഏറെ സഹായകരമാകുമെന്ന് ഗ്രഹാം റെയ്ഡ് പറഞ്ഞു. യുവതാരങ്ങളും പരിചയസമ്പന്നരും ഉള്‍പ്പെടുന്ന ടീമാണിത്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കളിക്കാരുടെ കഴിവ് പുറത്തെടുക്കാനുള്ള അവസരംകൂടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

Story first published: Thursday, May 2, 2019, 8:45 [IST]
Other articles published on May 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+