വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഹോക്കി ടീമിന് തിരിച്ചടി; നായകന്‍ മന്‍പ്രീതിനും മറ്റ് നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ദേശീയ ക്യാംപ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ഹോക്കി ടീമിന് കടുത്ത തിരിച്ചടി. ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങടക്കം നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ഹോക്കി ടീമിന്റെ പരിശീല ക്യാംപ് പ്രതിസന്ധിയിലായിരിക്കുന്നത്. മന്‍പ്രീതിനെ കൂടാതെ പ്രതിരോധ താരം സുരേന്ദര്‍ കുമാര്‍, ജസ്‌കരന്‍ സിങ്, വരുണ്‍ കുമാര്‍, കൃഷ്ണന്‍ ബി പതക് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ബംഗളൂരുവില്‍ ആരംഭിക്കാനിരുന്ന ഹോക്കി ടീമിന്റെ ക്യാംപ് ഇനിയും വൈകുമെന്നുറപ്പായി. ക്യാംപിന് മുന്നോടിയായുള്ള പരിശോധനയില്‍ മാറ്റ് താരങ്ങളുടെയെല്ലാം ഫലം നെഗറ്റീവായത് ആശ്വാസമായത്. ഇനി രണ്ട് ടെസ്റ്റ്കൂടി ഇവര്‍ക്ക് നടത്തും.

'സായ് ക്യാംപസില്‍ ഞാന്‍ സെല്‍ഫ് ക്വാറന്റൈനിലാണ്. ഈ അവസ്ഥയെ സായി ഭാരവാഹികള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ ഞാന്‍ സന്തോഷവാനാണ്. സായിയുടെ ഈ പരിശോധനയിലും സന്തോഷവാനാണ്. കാരണം ഇത്തരത്തിലുള്ള കൃത്യമായ ഇടപെടലാണ് തക്കസമയത്ത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഞാന്‍ സുഖമായിരിക്കുന്നു. എത്രയും പെട്ടെന്ന് രോഗംമുക്തനാകുമെന്ന് പ്രതീക്ഷിക്കുന്നു' - മന്‍പ്രീത് സിങ് പറഞ്ഞു. മന്‍പ്രീതിനും മറ്റ് നാലുപേര്‍ക്കുമൊപ്പം സായിയിലേക്കെത്തിയ 10 സഹതാരങ്ങളെ ക്വാറന്റൈനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ ഒരുമിച്ച് ബസില്‍ യാത്ര ചെയ്താണ് സായിയിലേക്കെത്തിയത്. അതിനാല്‍ത്തന്നെ കോവിഡ് വ്യാപനം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

manpreetsingh

മാര്‍ച്ചോടുകൂടി നിര്‍ത്തിവെച്ച പരിശീലനങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിലായിരുന്നു സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനാല്‍ താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഒളിംപിക്‌സടക്കം വരാനിരിക്കുന്നതില്‍ താരങ്ങള്‍ക്ക് കൃത്യമായ പരിശീലനം അത്യാവശ്യമാണ്. അതിനാല്‍ താരങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷയൊരുക്കി ദേശീയ ക്യാംപ് ആരംഭിക്കാനായിരുന്നു സായിയുടെ ശ്രമം. എന്നാല്‍ ഹോക്കി താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കാര്യങ്ങളെല്ലാം വീണ്ടും പ്രതിസന്ധിയിലായിരുക്കുകയാണ്. മറ്റ് താരങ്ങളുടെ പരിശീലന ക്യാംപും ബംഗളൂരുവില്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സായ്. സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ച് അടുത്തുതന്നെ ക്യാംപ് പുനരാരംഭിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒളിംപിക്‌സിലെ മുന്നില്‍ക്കണ്ട് നടത്തുന്ന ഒരുക്കങ്ങള്‍ക്കായി ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും സായ് ക്യാംപസിലെത്തി പരിശീലനം ആരംഭിക്കും. കോവിഡിന്റെ വ്യാപനം ബംഗളൂരുവിലും വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ താരങ്ങള്‍ക്കായി കര്‍ശന പെരുമാറ്റ നിയമങ്ങളും സായി പുറത്തിറക്കിയിട്ടുണ്ട്.

Story first published: Saturday, August 8, 2020, 12:57 [IST]
Other articles published on Aug 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X