വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലപ്പുറത്ത് നടന്ന ദേശീയ സിക്സസ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജി.വി രാജ ജേതാക്കള്‍

By Nisar+VP

മലപ്പുറം: മലപ്പുറം ചെമ്മന്‍കടവില്‍ മൂന്നു ദിവസങ്ങളിലായി നടന്ന പി.എന്‍.കുഞ്ഞിമമ്മു മാസറ്റര്‍ സ്മാരക ദേശീയ സിക്സസ് ഹോക്കി ടൂര്‍ണമെന്റില്‍ തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്‌കൂള്‍ ചാമ്പ്യന്‍മാര്‍.ഗോവ നവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീമുമായി നടന്ന ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ ആറുഗോളുകള്‍ക്കാണ് ജി.വി രാജയുടെ വിജയം.

ഐപിഎല്‍ ലേലം: എന്തിന് അധികം? കളി തീര്‍ക്കാന്‍ ഒരാള്‍ മതി... ഇവരുടെ വരവ് എല്ലാം മാറ്റിമറിക്കും!!ഐപിഎല്‍ ലേലം: എന്തിന് അധികം? കളി തീര്‍ക്കാന്‍ ഒരാള്‍ മതി... ഇവരുടെ വരവ് എല്ലാം മാറ്റിമറിക്കും!!

ഇന്നലെ രാവിലെ നടന്ന ആദ്യ സെമിയില്‍ മലപ്പുറം ജി.ബി.എച്ച്.എസ്.എസ് സീനിയര്‍ ടീമിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആറിനെതിരെ ഏഴുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജി.വി രാജ ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം സെമിയില്‍ ആതിഥേയരായ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജൂനിയര്‍ ടീമിനെ ഗോവ നവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.

hoskcye

മലപ്പുറത്ത് നടന്ന പി.എന്‍.കുഞ്ഞിമമ്മു മാസ്റ്റര്‍ മെമ്മോറിയല്‍ ദേശീയ സിക്സസ് ഹോക്കി ടൂര്‍ണമെന്റ് ഫൈനലില്‍ തിരുവനന്തപുരം ജി.വി.രാജയും ഗോവ നവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂളും തമ്മില്‍ നടന്ന മത്സരം.

ചെമ്മന്‍കടവ് ജൂനിയര്‍ ടീമിലെ എ. സുഹൈലിനെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും മലപ്പുറം ജി.ബി.എച്ച്.എസ്.എസ് സീനിയര്‍ ടീമിലെ അസ്ഹറുദ്ദീനെ മികച്ച ഗോള്‍കീപ്പറായും തെരഞ്ഞെടുത്തു.സമാപന ചടങ്ങ് ഹോക്കി കേരളാ വൈസ് പ്രസിഡന്റ് എ. കരീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫ്ളോര്‍ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

hockey

ചടങ്ങില്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കുഞ്ഞീതു അധ്യക്ഷത വഹിച്ചു. ഗോവ ഹോക്കി വൈസ്പ്രസിഡന്റ് പി.ബെമി, മുന്‍ ജൂനിയര്‍ ഹോക്കി ഇന്ത്യന്‍കോച്ച് സുധാകരന്‍, വാര്‍ഡംഗം കെ.ഷീന, സ്‌കൂള്‍ കായികാധ്യാപകനും ദേശീയ ഹോക്കി ടീംപരിശീലകനുമായ മുഹമ്മദ് ഷറഫുദ്ദീന്‍ റസ്വി പ്രസംഗിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ അബ്ദുല്‍ നാസര്‍ സ്വാഗതവും ഓള്‍ഡ് ഹോക്കിപ്ലയേഴ്സ് അസോസിയേഷന്‍ അംഗം മര്‍വാന്‍ നന്ദിയും പറഞ്ഞു.

Story first published: Tuesday, January 30, 2018, 13:54 [IST]
Other articles published on Jan 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X