ഭുവനേശ്വര്‍: നടന്നുകൊണ്ടിരിക്കുന്ന പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് മെഡല്‍ സാധ്യതയുണ്ടെന്ന് മുന്‍ ദേശീയ താരം ലാസാറസ് ബാര്‍ല. ഇപ്പോഴത്തെ ടീം സെമിഫൈനലിലേക്ക് മുന്നേറാനുള്ള സാധ്യത കൂടുതലാണ്. അത് ഇന്ത്യയുടെ മെഡല്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശക്തരായ ബെല്‍ജിയത്തെ ഇന്ന് നേരിടാനൊരുങ്ങുന്നതിനിടെയാണ് ബാര്‍ലയുടെ പരാമര്‍ശം.
ഇപ്പോഴത്തെ ടീം മുതിര്‍ന്ന താരങ്ങളും യുവതാരങ്ങളും ഉള്‍പ്പെടുന്ന സ്ഥിരതയുള്ള ടീമാണ്. ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യക്ക് ക്വാര്‍ട്ടറിലേക്കും അതുവഴി സെമിഫൈനലിലേക്കും മുന്നേറാന്‍ കഴിയും-ഇന്ത്യക്കു വേണ്ടി രണ്ട് ലോകകപ്പ് കളിച്ചിട്ടുള്ള ബാര്‍ല പ്രത്യാശപ്രകടിപ്പിച്ചു. പൂള് സിയിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ 5-0ന് ദക്ഷിണാഫ്രിക്കയെ തരിപ്പണമാക്കിയിരുന്നു.