വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് കൊല്ലത്ത്

തിരുവനന്തപുരം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് കൊല്ലത്ത് നടത്തും. ജനുവരി 22 മുതല്‍ കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക. 22-ന് നാലിന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുമെന്ന് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. നരേന്ദ്രധ്രുവ് ബത്ര മുഖ്യാതിഥിയാകും.

ഇതാദ്യമായാണ് സംസ്ഥാനത്ത് ദേശീയ വനിതാ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 19 ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 45 ടീമുകള്‍ പങ്കെടുക്കും. ഡോ.നരേന്ദ്രധ്രുവ് ബത്രയ്ക്ക് 21 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കായികതാരങ്ങളും സംഘാടകരും ചേര്‍ന്ന് സ്വീകരണം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ഇ.പി.ജയരാജന്‍ എന്നിവരുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തും. പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും ഇദ്ദേഹം ദര്‍ശനം നടത്തും.

അണ്ടര്‍ 19 ലോകകപ്പ്: ചാംപ്യന്‍മാരുടെ തലയെടുപ്പോടെ ഇന്ത്യ, ആദ്യ എതിരാളി ലങ്ക... ഫിക്സ്ചര്‍ കാണാംഅണ്ടര്‍ 19 ലോകകപ്പ്: ചാംപ്യന്‍മാരുടെ തലയെടുപ്പോടെ ഇന്ത്യ, ആദ്യ എതിരാളി ലങ്ക... ഫിക്സ്ചര്‍ കാണാം

hockey

പത്രസമ്മേളനത്തില്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എസ്. രാജീവ്, ഭാരവാഹികളായ എം.ആര്‍. രഞ്ജിത്, എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, എസ്.എസ്. സുധീര്‍ ബാലഗോപാല്‍, ആര്‍. അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Story first published: Saturday, January 18, 2020, 16:55 [IST]
Other articles published on Jan 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X