ഇന്ത്യ യുവസൈന്യത്തിന് ഇനി മിഷന്‍ ഓസീസ്; ചക്‌ദേ ഇന്ത്യാ...
ഇന്ത്യന്‍ ഹോക്കിക്ക് ഇതു സുവര്‍ണ വര്‍ഷമാണ്. നമ്മുടെ ദേശീയ കായിക വിനോദം കൂടിയായ ഹോക്കിയില്‍ ഇന്ത്യക്ക് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമാണിത്. ഈ നേട്ടങ്ങളിലേക്ക് മറ്റൊന്നു കൂടി.
ലഖ്‌നൗവില്‍ നടക്കുന്ന ലോക ജൂനിയര്‍ ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം സെമി ഫൈനലിലേക്ക് കുതിച്ചു.
ഇനി മുന്നിലുള്ളത് ഹോക്കിയിലെ അതികായന്‍മാരായ ആസ്‌ത്രേലിയയാണ്. കംഗാരുക്കളെയും തകര്‍ത്ത് ഇന്ത്യ മുന്നേറുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകര്‍.

മിഡ്ഫീല്‍ഡര്‍ ഹര്‍ജീത്ത് സിങാണ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍. പേരില്‍ തന്നെ വിജയമുള്ള ഹര്‍ജീത്ത് ഇതിനെ സാധൂകരിക്കുന്ന പ്രകടനത്തോടെയാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്.
പഞ്ചാബിലെ കുര്‍ളി സ്വദേശിയാണ് ഹര്‍ജീത്ത്. ഡിഫന്ററായ ദിപ്‌സന്‍ ടിര്‍ക്കിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍

ജൂനിയര്‍ ഹോക്കി ലോക്കപ്പില്‍ 16 ടീമുകളാണ് കിരീടദാഹവുമായി പോരിനെത്തിയത്. ടൂര്‍ണമെന്റിന്റെ 11ാം എഡിഷന്‍ കൂടിയാണിത്.
ലഖ്‌നൗവിലെ മേജര്‍ ധ്യാന്‍ചന്ദ് സ്‌റ്റേഡിയത്തിലാണ് മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ വരെയുള്ള കുതിപ്പിന് ചില താരങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചു.
മൂന്നു ഗോളുകള്‍ നേടിയ ഡിഫന്റര്‍ ഹര്‍മന്‍പ്രീത് സിങാണ് ഇവരില്‍ പ്രധാനി. രണ്ടു ഗോളുകള്‍ വീതം നേടിയ സിമ്രന്‍ജീത്ത് സിങ്, വരുണ്‍ കുമാര്‍, മന്‍ദീപ് സിങ് എന്നിവരും ടീമിനായി കസറി.

രണ്ടാം കിരീടമാണ് ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്. 2001ല്‍ ആസ്‌ത്രേലിയയിലെ ഹൊബാര്‍ട്ടില്‍ നടന്ന ചാംപ്യന്‍ഷിപ്പിലായിരുന്നു ഇന്ത്യയുടെ ഏക കിരീടവിജയം. അന്ന് ഫൈനലില്‍ അര്‍ജന്റീനയെ ഇന്ത്യ 6-1ന് മുക്കുകയായിരുന്നു.
1997ല്‍ ഒരു തവണ ഇന്ത്യ ടൂര്‍ണമെന്റില്‍ റണ്ണറപ്പാവുകയും ചെയ്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications