ഹോക്കി ആരവം നിലയ്ക്കുന്നില്ല, ഇത്തവണ പെണ്‍പടയുടെ ഊഴം
ബാങ്കോക്ക്: ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണവര്‍ഷമായി മാറിയ 2016ല്‍ വീണ്ടുമൊരു ശുഭവാര്‍ത്ത. ഇത്തവണ പെണ്‍പടയാണ് രാജ്യത്തിന്റെ അഭിമാനമായി മാറിയത്.തായ്‌ലന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യ വെങ്കലമെഡല്‍ കരസ്ഥമാക്കി.
വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ദക്ഷിണ കൊറിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. സംഗീതാ കുമാരി ഇന്ത്യക്കു വേണ്ടി രണ്ടു ഗോളുകള്‍ നേടി. റിതുവാണ് മറ്റൊരു സ്‌കോറര്‍.

ടൂര്‍ണമെന്‍റില്‍ വെങ്കലമണിഞ്ഞ ടീമിന് ഹോക്കി ഇന്ത്യ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചു. ടീമിലെ ഓരോ താരത്തിനും ഒരു ലക്ഷം വീതവും മറ്റു സപ്പോര്‍ട്ടിങ് സ്റ്റാഫുമാര്‍ക്ക് 50,000 രൂപയും സമ്മാനത്തുകയായി ലഭിക്കും.
ഈ വര്‍ഷം ജൂനിയര്‍ ലോകകപ്പ്, ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി എന്നിവയില്‍ പുരുഷ ടീം ചാംപ്യന്‍മാരായിരുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ റണ്ണറപ്പായ ഇന്ത്യ റിയോ ഒളിംപിക്‌സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലുമെത്തി. വനിതാ ടീം ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ വിജയികളായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications