കരുത്തരായ സ്‌പെയിനിനെ തകര്‍ത്ത് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം
മാഡ്രിഡ്: ഹോക്കിയില്‍ കരുത്തരായ സ്‌പെയിനിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ക്ക് വമ്പന്‍ വിജയം. ലോകകപ്പ് വെങ്കലമെഡല്‍ ജേതാക്കളായ സ്‌പെയിനിനെ 5-2 എന്ന സ്‌കോറിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യയ്ക്കുവേണ്ടി യുവതാരം ലാല്‍റെംസിയാമി ഇരട്ടഗോള്‍ നേടി. 17, 58 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. നേഹ ഗോയാല്‍(21), നവനീത് കൗര്‍(32), റാണി റാംപാല്‍(51) എന്നിവരും ഗോള്‍ നേടി.

ജയത്തോടെ സ്‌പെയിനിനെതിരായ പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലായി. മൂന്നു മത്സര പരമ്പരയിലെ ആദ്യ കളിയില്‍ സ്‌പെയിന്‍ 3-2 എന്ന സ്‌കോറില്‍ ജയിച്ചിരുന്നു. രണ്ടാം മത്സരം 1-1 എന്ന നിലയില്‍ സമനിലയിലുമായി. മൂന്നാം മത്സരത്തില്‍ ഇന്ത്യ ജയം കണ്ടെത്തിയതോടെ സ്‌പെയിനിനെ അവരുടെ നാട്ടില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തോടെ ഇന്ത്യയ്ക്ക് മടങ്ങാം.
മൂന്നാം മത്സരത്തില്‍ സ്‌പെയിന്‍ ആണ് ആദ്യ ഗോള്‍ നേടിയത്. ഏഴാം മിനിറ്റില്‍ ബെര്‍ത ബൊണാസ്‌ട്രെ നേടിയ ഗോളില്‍ സ്‌പെയിന്‍ കളിയില്‍ മുന്‍തൂക്കം നേടി. എന്നാല്‍ പതിനേഴാം മിനിറ്റില്‍ ലാല്‍റെംസിയാമിയുടെ ഗോളിലൂടെ ഇന്ത്യ സമനില നേടി. നാലു മിനിറ്റിനുശേഷം നേഹ ഇന്ത്യയ്ക്ക ലീഡും നേടിക്കൊടുത്തു. 35-ാം മിനിറ്റില്‍ ബാണാട്രെ രണ്ടാം ഗോള്‍ നേടിയെങ്കിലും ഇന്ത്യയുടെ കുതിപ്പിന് തടയിടാനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications