Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീം

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡില്‍ ഹോക്കി പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ വനിതാ ടീമിന് ഉജ്വല വിജയം. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീം ആതിഥേയരെ തറപറ്റിച്ചത്. ഈ വര്‍ഷത്തെ ആദ്യ സന്ദര്‍ശനത്തില്‍ ഇന്ത്യയ്ക്കുവേണ്ടി ക്യാപ്റ്റന്‍ റാണി രാംപാല്‍ തിളങ്ങി. രണ്ട് ഗോളുകളാണ് റാണി നേടിയത്. റാണിക്കു പുറമെ ശര്‍മിള, നമിത തോപ്പോ എന്നിവരും ഗോള്‍ നേടി.

ന്യൂസിലന്‍ഡിനെതിരെ നാല് മത്സരങ്ങളും ബ്രിട്ടനെതിരെ ഒരു മത്സരവുമാണ് ഇന്ത്യ കളിക്കുക. ആദ്യ കളിയില്‍തന്നെ ജയിക്കാനായത് ഇന്ത്യന്‍ ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്. മൂന്നാം ക്വാര്‍ട്ടറില്‍ റാണിയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്നാം ക്വാര്‍ട്ടറില്‍തന്നെ ശര്‍മിള രണ്ടാംഗോള്‍ നേടി ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കി. നാലാം ക്വാര്‍ട്ടറില്‍ റാണി രണ്ടാം ഗോളും നമിത തോപ്പോ അവസാന ഗോളും നേടിയതോടെ ന്യൂസിലന്‍ഡ് പരാജയം സമ്മതിച്ചിരുന്നു.

hockeyindiavsnewzealand

മത്സരത്തിന്റെ തുടക്കത്തില്‍ തങ്ങള്‍ ബുദ്ധിമുട്ടിയെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഷോര്‍ഡ് മരീനെ പറഞ്ഞു. എന്നാല്‍, ഇതിനുശേഷം തങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും അവസരങ്ങള്‍ മുതലെടുക്കാനും കഴിഞ്ഞു. അവസാന രണ്ട് ക്വാര്‍ട്ടറുകളില്‍ ന്യൂസിലന്‍ഡ് ശക്തമായ സമ്മര്‍ദ്ദമാണ് ഉയര്‍ത്തിയത്. ഇതിനെ അതിജീവിക്കാന്‍ കഴിഞ്ഞെന്നും പരിശീലകന്‍ പറഞ്ഞു.

Story first published: Saturday, January 25, 2020, 11:49 [IST]
Other articles published on Jan 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+