ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍
സിയോള്‍: സൗത്ത് കൊറിയയില്‍ നടന്നുവരുന്ന വനിതകളുടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. തുടര്‍ച്ചയായ മൂന്നാം വിജയത്തോടെയാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ മലേഷ്യയെ 3-2 എന്ന എന്ന സ്‌കോറിന് തോല്‍പ്പിച്ചു.

ഗുര്‍ജിത്ത് കൗര്‍, വന്ദന കതാരിയ, ലാല്‍രംസിയാമി എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി മലേഷ്യയ്‌ക്കെതിരെ ഗോള്‍ നേടിയത്. നേരത്തെ ജപ്പാനെ 4-1ഉം, ചൈനയെ 3-1ഉം ഇന്ത്യ തോല്‍പ്പിച്ചിരുന്നു. പട്ടികയില്‍ 9 പോയന്റുമായി മുന്നിലുള്ള ഇന്ത്യ അവസാന പൂള്‍ മത്സരത്തില്‍ ശനിയാഴ്ച ആതിഥേയരായ കൊറിയയെ നേരിടും. ഞായറാഴ്ചയാണ് ഫൈനല്‍.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മികച്ച പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം കാഴ്ചവെച്ചത്. മലേഷ്യ ഇന്ത്യയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തിയെങ്കിലും അന്തിമജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു. അവസരങ്ങള്‍ മുതലാക്കാനായതാണ് ഇന്ത്യന്‍ വിജയത്തിലേക്ക് നയിച്ചത്. ജയത്തില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനിത പറഞ്ഞു. ഓരോ മത്സരശേഷവും ടീമിന് പറ്റിയ തെറ്റുകള്‍ കൂട്ടായി ഇരുന്ന് വിലയിരുത്താറുണ്ട്. അടുത്ത മത്സരങ്ങളില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ നിലനിര്‍ത്തുമെന്ന പ്രതീക്ഷയും ക്യാപ്റ്റന്‍ പങ്കുവെച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications