Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കംഗാരുക്കളെ ഷൂട്ട് ചെയ്ത് വീഴ്ത്തി, ബെല്‍ജിയത്തെ കൂടി തീര്‍ത്താല്‍ ഇന്ത്യ ലോകത്തിന്റെ നെറുകയില്‍

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ലോകചാംപ്യന്‍ പട്ടത്തിന് ഒരുപടി കൂടി അടുത്തു. ഇന്ത്യയുടെ ചുണക്കുട്ടികള്‍ ലഖ്‌നൗവില്‍ നടക്കുന്ന ജൂനിയര്‍ ഹോക്കി ലോകകപ്പിന്റെ ഫൈനലിലേക്ക് കുതിച്ചു.

ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ബെല്‍ജിയമാണ് ഇന്ത്യയുടെ എതിരാളികള്‍. സെമി ഫൈനലില്‍ മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ആസ്‌ത്രേലിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കൊമ്പുകുത്തിച്ചാണ് ഇന്ത്യന്‍ യുവനിരയുടെ ഫൈനല്‍ പ്രവേശനം.

ഷൂട്ടൗട്ട് സ്‌കോര്‍ എത്ര? ആരൊക്കെ നേടി ?

നിശ്ചിത സമയമത്ത് സ്‌കോര്‍ 2-2ന് പിരിഞ്ഞതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ 4-2നായിരുന്നു ഇന്ത്യന്‍ വിജയം.
ക്യാപ്റ്റന്‍ ഹര്‍ജീത്ത് സിങ്, ഹര്‍മന്‍പ്രീത് സിങ്, സുമിത്, മന്‍പ്രീത് തുടങ്ങി ഇന്ത്യക്കായി ഷൂട്ടൗട്ടില്‍ നാലു താരങ്ങളുംലക്ഷ്യം കണ്ടു.
നേരത്തേ നിശ്ചിതസമയത്ത് ഗുര്‍ജന്ത് സിങും മന്‍ദീപ് സിങുമായിരുന്നു സ്‌കോറര്‍മാര്‍.

 വിജയശില്‍പ്പി വികാസ്

ഗോള്‍കീപ്പര്‍ വികാസ് ദാഹിയയാണ് ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ വിജയശില്‍പ്പി. ഷൂട്ടൗട്ടില്‍ താരം നിര്‍ണായകമായ രണ്ടു സേവുകള്‍ നടത്തി.
മാത്യു ബേര്‍ഡ്, ലാക്ലെന്‍ ഷാര്‍പ്പ് എന്നിവരുടെ കിക്കുകളാണ് അപാരമായ മെയ് വഴക്കത്തോടെ ഡൈവ് ചെയ്ത് വികാസ് വിഫലമാക്കിയത്.

ആര്‍പ്പുവിളിച്ച് നമ്മുടെ സ്വന്തം ശ്രീജേഷും

തന്റെ കുഞ്ഞനുജന്‍മാര്‍ ലോകകിരീടത്തിലേക്ക് അടുക്കുമ്പോള്‍ മലയാളി ഗോള്‍കീപ്പറും സീനിയര്‍ ടീം ക്യാപ്റ്റനുമായ പി ആര്‍ ശ്രീജേഷ് അടങ്ങിയിരിക്കുന്നതെങ്ങനെ.
ബെല്‍ജിയത്തിനെതിരായ ഇന്ത്യയുടെ സെമി ഫൈനല്‍ ആസ്വദിക്കാന്‍ ശ്രീയും സ്റ്റേഡിയത്തിലെത്തിയിരുന്നു. ഷൂട്ടൗട്ടില്‍ ഗോളി വികാസ് ദാഹിയ ഓസീസിന്റെ മൂന്നാമത്തെ പെനല്‍റ്റി തട്ടിയകറ്റിയപ്പോള്‍ ശ്രീ ഗാലറിയില്‍ ആഹ്ലാദത്താല്‍ ആര്‍പ്പുവിളിച്ചു. മല്‍സരശേഷം ഗ്രൗണ്ടിലെത്തി താരങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഫൈനല്‍ എപ്പോള്‍ ?

ഞായറാഴ്ച വൈകീട്ട് ആറു മണിക്കാണ് ഇന്ത്യയും ബെല്‍ജിയവും തമ്മിലുള്ള കലാശക്കളി. ഇതിനു മുമ്പ് വൈകീട്ട് 3.45ന് മൂന്നാംസ്ഥാനക്കാരെ കണ്ടെത്താനുള്ള മല്‍സരത്തില്‍ ജര്‍മനിയും ആസ്‌ത്രേലിയയും ഏറ്റുമുട്ടും.
മല്‍സരം ടെലിവിഷനില്‍ ലൈവായി കാണാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സ് നാലില്‍ തല്‍സമയം ആസ്വദിക്കാം.

Story first published: Saturday, December 17, 2016, 11:01 [IST]
Other articles published on Dec 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+