Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യയുടെ പുരുഷ, വനിതാ ഹോക്കി ടീമുകള്‍

ഭുവനേശ്വര്‍: അടുത്തവര്‍ഷം ജപ്പാനിലെ ടോക്യോവില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ പുരുഷ വനിതാ ഹോക്കി ടീമുകള്‍ യോഗ്യത നേടി. യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ അമേരിക്കയെ തോല്‍പ്പിച്ചപ്പോള്‍ റഷ്യയെ അനായാസം മറികടന്നാണ് പുരുഷ ടീമിന്റെ മുന്നേറ്റം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ രണ്ട് പാദങ്ങളിലായി നടന്ന മത്സരത്തിലൂടെയാണ് ടീമുകള്‍ യോഗ്യതാ കടമ്പ കടന്നത്.

അമേരിക്കയായിരുന്നു വനിതാ ടീമിന് മറികടക്കേണ്ടിയിരുന്നത്. ആദ്യ പാദത്തില്‍ 5-1ന് വിജയിച്ചതോടെ കാര്യങ്ങള്‍ എളുപ്പുമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, രണ്ടാം പാദത്തില്‍ 4-1 എന്ന നിലയില്‍ ഇന്ത്യയെ വിറപ്പിച്ചശേഷമാണ് അമേരിക്ക കീഴടങ്ങിയത്. ഇരു പാദങ്ങളുമായി 6-5 എന്ന സ്‌കോറിനാണ് വനികളുടെ ജയം. രണ്ടാം മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ അമേരിക്ക 4 ഗോളിന് മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയില്‍ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ കഴിഞ്ഞത് ഇന്ത്യയ്ക്ക് നേട്ടമായി. ക്യാപ്റ്റന്‍ റാണി രാംപാല്‍ ആണ് ഇന്ത്യയുടെ ഏകഗോള്‍ നേടിയത്. ജയത്തോടെ തുടര്‍ച്ചയായ രണ്ടാം വട്ടവും ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്‌സ് യോഗ്യത നേടി.

indianhockeytotokyo

പുരുഷ ഹോക്കിയില്‍ അനായാസമായാണ് ഇന്ത്യ യോഗ്യത ഉറപ്പാക്കിയത്. ആദ്യപാദത്തില്‍ ഇന്ത്യ 4-2 എന്ന മാര്‍ജിനില്‍ ജയിച്ചിരുന്നു. രണ്ടാം പാദത്തില്‍ 7-1ന് റഷ്യയെ തകര്‍ത്തതോടെ 11-3 എന്ന ഗോള്‍ ശരാശരിയിലാണ് ഇന്ത്യയുടെ മുന്നേറ്റം. രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി ലളിത് ഉപാധ്യായ(17), ആകാശ്ദീപ് സിങ്(23, 29), നീലകണ്ഠശര്‍മ(47) രൂപീന്ദര്‍പാല്‍ സിങ്(48, 59), റോഹിദാസ് അവസാന മിനിറ്റില്‍ നേടിയ ഗോളും ഇന്ത്യയ്ക്ക് തുണയായി. 25-ാം സെക്കന്റില്‍ അലക്സി സോബോളോസ്‌കിയായിരുന്നു റഷ്യയുടെ സ്‌കോറര്‍.

Story first published: Sunday, November 3, 2019, 10:04 [IST]
Other articles published on Nov 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+