ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് ദയനീയ തോല്‍വിയോടെ മടക്കം
പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ഹോക്കി ടീമിന് അവസാന മത്സരത്തിലും തോല്‍വി. 2-5 എന്ന ഗോള്‍ മാര്‍ജിനിലാണ് ഇന്ത്യ ലോക രണ്ടാം റാങ്കുകാരായ ഓസ്‌ട്രേലിയയോട് തോറ്റത്. നേരത്തെ നാലാം മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു. ഇതോടെ പര്യടനത്തില്‍ ഒരു മത്സരത്തില്‍പോലും ജയിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.

ട്രെന്റ് മിട്ടന്‍(11, 24), ഫ്‌ളിന്‍ ഒഗില്‍വി(3), ബ്ലേക്ക് ഗോവേഴ്‌സ്(28), ടിം ബ്രാന്‍ഡ്(43) എന്നിവര്‍ ആതിഥേയര്‍ക്കായി ഗോള്‍ നേടിയപ്പോള്‍ നീലകണ്ഠ ശര്‍മ(12), രൂപീന്ദര്‍ പാല്‍ സിങ്(53) എന്നിവര്‍ ഇന്ത്യയ്ക്കായും വലകുലുക്കി. നേരത്തെ നാലാം മത്സരത്തില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റത്.
തുടക്കംമുതല്‍ ആക്രമിച്ച് കളിച്ച ഓസ്‌ട്രേലിയയ്ക്കായിരുന്നു മത്സരത്തില്‍ മേല്‍ക്കൈ. മൂന്നാം മിനിറ്റില്‍ തന്നെ ഒഗില്‍വിയിലൂടെ ലീഡെടുത്ത ഓസ്‌ട്രേലിയയെ തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. കിട്ടിയ അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ ടീം പരാജയപ്പെടുകയും ചെയ്തു. പന്ത്രണ്ടാം മിനിറ്റില്‍ 1-2 എന്ന നിലയില്‍ എത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞെങ്കിലും പിന്നീട് 53-ാം മിനിറ്റില്‍ മാത്രമാണ് ഒരു ഗോള്‍ നേടാന്‍ കഴിഞ്ഞത്. പുതിയ പരിശീലകന് കീഴില്‍ ഓസ്‌ട്രേലിയയില്‍ പരമ്പരയ്ക്കിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ മൂന്ന് മത്സരത്തില്‍ സമനില നേടാന്‍ കഴിഞ്ഞത് മാത്രമാണ് ആശ്വാസകരമായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications