Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരുത്തരായ സ്‌പെയ്‌നിനെ തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയവുമായി ഇന്ത്യന്‍ ഹോക്കി ടീം

ആന്റ്വര്‍പ്: ബെല്‍ജിയത്തില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പുരുഷ ഹോക്കി ടീം രണ്ടാം മത്സരത്തില്‍ കരുത്തരായ സ്‌പെയ്‌നിനെതിരെ ഗംഭീര വിജയം സ്വന്തമാക്കി. 6-1 എന്ന നിലയിലായിരുന്നു ഇന്ത്യയുടെ തേരോട്ടം. മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച ഇന്ത്യയ്ക്കുവേണ്ടി ഹര്‍മന്‍പ്രീത് സിങ്(28, 32) ഇരട്ടഗോള്‍ നേടി. മന്‍പ്രീത് സിങ്(24), നീലകണ്ഠ ശര്‍മ(39), മന്‍ദീപ് സിങ്(56), രൂപീന്ദര്‍ സിങ്(50) എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി ഗോള്‍ നേടിയ മറ്റു കളിക്കാര്‍.

ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ തുടക്കം ആക്രമിച്ചു കളിച്ചെങ്കിലും സ്‌പെയ്ന്‍ പ്രതിരോധത്തെ മറികടന്ന ഗോളവരസം തുറന്നെടുക്കാനായില്ല. അതേസമയം, കളിയൊഴിക്കിന് എതിരായി ആദ്യ ക്വാര്‍ട്ടറിന്റെ അവസാനം സ്‌പെയ്ന്‍ ആണ് ആദ്യ പെനാല്‍റ്റി കോര്‍ണര്‍ നേടിയത്. എന്നാല്‍, ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവ് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. ഇതോടെ ആദ്യ ക്വാര്‍ട്ടറില്‍ ഇരു ടീമുകള്‍ക്കും ഗോള്‍നേടാനായില്ല.

indianhockey

രണ്ടാം ക്വാര്‍ട്ടറില്‍ ഹര്‍മന്‍പ്രീത് തുടരെ രണ്ടുഗോള്‍ നേടിയതോടെ ഇന്ത്യ മത്സരത്തില്‍ മേല്‍ക്കൈ നേടി. രണ്ടാം ക്വാര്‍ട്ടറിന്റെ അവസാനം സ്‌പെയ്ന്‍ ഒരു ഗോള്‍ തിരിച്ചടിച്ചതോടെ മത്സരം കടുത്തതാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഇടവേളയ്ക്കുശേഷം മൂന്നും നാലും ക്വാര്‍ട്ടറില്‍ ഇന്ത്യ പ്രകടനമികവ് ആവര്‍ത്തിച്ചതോടെ സ്‌പെയ്ന്‍ പരാജയം സമ്മതിച്ചു. നേരത്തെ ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ 2-1ന് ജയിച്ചിരുന്നു.

Story first published: Sunday, September 29, 2019, 17:06 [IST]
Other articles published on Sep 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+