Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനെതിരെ ലൈംഗികാരോപണം

ലുധിയാന: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലൈംഗികാരോപണം. സര്‍ദാര്‍ സിങ്ങുമായി വളരെക്കാലമായി അടുപ്പത്തിലായിരുന്ന ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷുകാരി വനിതയാണ് പരാതി നല്‍കിയിരിക്കുന്നത്. ലുധിയാന പൊലീസ് സ്റ്റേഷനിലാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന് യുവതി പരാതി നല്‍കിയത്.

മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന് പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. പൊലീസ് അന്വേണത്തിന് ഉത്തവിട്ടിട്ടുണ്ടെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Sardar Singh

2012 മുതല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനാണ് സര്‍ദാര്‍ സിങ്. ലണ്ടന്‍ ഒളിംപിക്‌സിന്റെ സമയത്ത് യുക്രയിനില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതെന്നും. തുടര്‍ന്ന് തമ്മില്‍ വിവാഹം കഴിക്കുന്നതിന് തീരുമാനിച്ചിരുന്നുയെന്നും യുവതി പറയുന്നു. പല തവണ സര്‍ദാര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നും ഒരു തവണ നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭഛിത്രദത്തിന് ഇരയാക്കുകയും ചെയ്തിരുന്നു എന്നാല്‍ പിന്നീട് സര്‍ദാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ സര്‍ദാര്‍ സിങ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ക്യാപ്റ്റനെതിരായ ആരോപണം രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ ഹോക്കിക്ക് അപമാനമായിട്ടുണ്ട്.

Story first published: Wednesday, February 3, 2016, 9:43 [IST]
Other articles published on Feb 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+