വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഹോക്കിക്ക് സുവര്‍ണകാലം; വനിതാ റാങ്കിങ്ങില്‍ കുതിപ്പ്; ഏഷ്യന്‍ ഗെയിംസില്‍ പ്രതീക്ഷ

ദില്ലി: പുരുഷ ഹോക്കി ടീമിന് പിന്നാലെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമും മുന്നേറ്റത്തിന്റെ പാതയിലാണ്. സമീപകാലത്ത് മികച്ച വിജയങ്ങളുണ്ടാക്കാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. വനിതാ ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ കടന്നതിന് പിന്നാലെ ഇന്ത്യന്‍ ടീം റാങ്കിങ്ങിലും കുതിപ്പ് നടത്തി. നേരത്തെ പത്താം സ്ഥാനത്തുണ്ടായിരുന്ന ടീം ഇപ്പോള്‍ ഒന്‍പതാം സ്ഥാനത്താണ്.

ഹുസൈന്റെ പ്രവചനം ഫലിക്കുമോ? ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയുടെ ഫലം ഇങ്ങനെ... മുന്‍ ക്യാപ്റ്റന്‍ പറയുന്നുഹുസൈന്റെ പ്രവചനം ഫലിക്കുമോ? ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയുടെ ഫലം ഇങ്ങനെ... മുന്‍ ക്യാപ്റ്റന്‍ പറയുന്നു

ലോകകപ്പില്‍ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് 1138 പോയന്റുണ്ട്. ഇന്റര്‍ നാഷണല്‍ ഹോക്കി ഫെഡറേഷന്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ പുതിയ റാങ്കിങ്ങില്‍ അയര്‍ലന്‍ഡിനാണ് നേട്ടമുണ്ടാക്കാനായത്. നേരത്തെ പതിനാറാം സ്ഥാനത്തായിരുന്ന അവര്‍ എട്ടാം സ്ഥാനത്തെത്തി. ലോകകപ്പിലെ ഫൈനലിലെത്തിയ അയര്‍ലന്‍ഡ് റണ്ണറപ്പുകളായിരുന്നു.

hockey

ശക്തരായ നെതര്‍ലന്‍ഡ്‌സ് ആണ് ഒന്നാം സ്ഥാനത്ത്. 2011 മുതല്‍ ഓറഞ്ചുപടയുടെ സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയുമാണ്. അര്‍ജന്റീന നാലും ജര്‍മനി അഞ്ചാം സ്ഥാനത്തുമുണ്ട്. ന്യൂസിലന്‍ഡ് ആണ് ആറാം സ്ഥാനത്ത്. ഏഴാം സ്ഥാനത്ത് സ്‌പെയിനും പത്താം സ്ഥാനത്ത് സൗത്ത് കൊറിയയുമാണ്. ഏഷ്യന്‍ ഗെയിംസ് അടുത്തിരിക്കുന്ന വേളയില്‍ റാങ്കങ്ങിലെ നേട്ടം ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം പകരുമെന്നുറപ്പാണ്.

Story first published: Wednesday, August 8, 2018, 14:29 [IST]
Other articles published on Aug 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X