Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കിയില്‍ വീണ്ടുമൊരു ഇന്ത്യ പാക്കിസ്ഥാന്‍ ഫൈനല്‍ പോരാട്ടം

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഇന്ത്യന്‍സമയം ഞായറാഴ്ച രാത്രി 10.40ന് ആരംഭിക്കുന്ന ഫൈനല്‍ ഇരു ടീമുകള്‍ക്കും ജീവന്മരണ പോരാട്ടമാകും. സെമിയില്‍ ഇന്ത്യ ജപ്പാനെ 3-2 എന്ന സ്‌കോറിനും പാക്കിസ്ഥാന്‍ മലേഷ്യയെ ഷൂട്ടൗട്ടില്‍ 3-1 എന്ന സ്‌കോറിനും തോല്‍പ്പിച്ചാണ് കലാശക്കളിക്ക് അര്‍ഹത നേടിയത്.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിവരുന്ന ടീമാണ് ഇന്ത്യ. പ്രാഥമിക മത്സരത്തില്‍ പാക്കിസ്ഥാനെ 3-1 എന്ന സ്‌കോറിന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഒമാനെ 11-0ത്തിനും ജപ്പാനെ 9-0ത്തിനും കൊറിയയെ 4-1 എന്ന സ്‌കോറിനും ഇന്ത്യ തോല്‍പ്പിച്ചു. മലേഷ്യയോട് സമനിലയില്‍ കുടുങ്ങിയെങ്കിലും ഇന്ത്യ അപരാജിയ മുന്നേറ്റവുമായാണ് െൈഫെനലിലെത്തിയത്.

hockey

പാക്കിസ്ഥാനെതിരെ കഴിഞ്ഞ പതിനൊന്നു മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്കാണ് ഫൈനലിലും മേല്‍ക്കൈ. ഈവര്‍ഷം ആദ്യം ചാമ്പ്യന്‍സ് ട്രോഫിയില്‍ 4-0 എന്ന സ്‌കോറിന് ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ 2-1 എന്ന നിലയിലും ഇന്ത്യ ജയിച്ചു. എന്നാല്‍, ഇന്ത്യയോടുള്ള തുടര്‍ച്ചയായ തോല്‍വി മറികടക്കാനാകും പാക് ശ്രമം. മലേഷ്യയ്‌ക്കെതിരായ സെമി വിജയം പാക്കിസ്ഥാന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ലോക അഞ്ചാം റാങ്കിലുള്ള ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയാല്‍ ഭുവനേശ്വറില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ഒരുക്കം ഗംഭീരമാക്കാം.

മൂന്നാം ഏകദിനം: മുന്നറിയിപ്പ് കാര്യമായി, ഇന്ത്യക്ക് വിന്‍ഡീസിന്റെ ചുട്ടമറുപടി; മുംബൈയില്‍ തീപ്പാറും

Story first published: Sunday, October 28, 2018, 17:26 [IST]
Other articles published on Oct 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+