Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് വീണ്ടും ജയം; ഒളിമ്പിക്‌സ് ചാമ്പ്യന്‍ അര്‍ജന്റീനയെ തകര്‍ത്തു

ദില്ലി: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് വീണ്ടും ജയം. രണ്ടാം മത്സരത്തില്‍ ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ അര്‍ജന്റീനയെ 2-1 എന്ന സ്‌കോറിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. സര്‍ദാര്‍ സിങ്ങിന്റെ 300-ാം മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

hocky

രണ്ടാം ക്വാര്‍ട്ടറില്‍ ഹര്‍മന്‍പ്രീത് സിങ്ങും, മന്‍ദീപ് സിങ്ങുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. അര്‍ജന്റീനയ്ക്കുവേണ്ടി ഗോണ്‍സാലോ പെല്ലിയറ്റ് പെനാല്‍റ്റി സ്‌ട്രോക്കില്‍ നിന്നും ഗോള്‍ കണ്ടെത്തി. മൂന്നൂറാം മത്സരത്തില്‍ വമ്പന്മാരെ വീഴ്ത്താന്‍ കഴിഞ്ഞതില്‍ സര്‍ദാര്‍ സിങ് അതിയായ സന്തോഷം പ്രകടിപ്പിച്ചു. സുഹൃത്തുക്കള്‍ക്കും, കുടുംബത്തിനും ഹോക്കി ഇന്ത്യയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ നാലു ഗോളുകള്‍ക്ക് ഞെട്ടിച്ച ഇന്ത്യ അതേ ഫോമിലാണ് അര്‍ജന്റീനയെയും നേരിട്ടത്. ലോക രണ്ടാം റാങ്കുകാര്‍ക്കെതിരെ മികച്ച കളി കെട്ടഴിച്ചതോടെ ഇന്ത്യ ഒട്ടേറെ ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ലോക ചാമ്പ്യന്‍ ഓസ്ട്രയ്‌ക്കെതിരെ ജൂണ്‍ 27നാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Monday, June 25, 2018, 8:46 [IST]
Other articles published on Jun 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+