Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്കെന്ന് ഹോക്കി ഫെഡറേഷന്‍

ഡല്‍ഹി: ലോകകപ്പ് ഹോക്കിക്ക് ഇന്ത്യ വീണ്ടും വേദിയാകുന്നു. 2023ലെ ലോകകപ്പിന് ഇന്ത്യ വേദിയാകുമെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ അറിയിച്ചു. 2022ല്‍ നടക്കുന്ന വനിതാ ഹോക്കി ലോകകപ്പില്‍ സ്‌പെയ്ന്‍ നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് വേദിയാകുക. 2023 ജനുവരി 13 മുതല്‍ 29വരെയാണ് പുരുഷഹോക്കി ലോകകപ്പ്. 2022 ജൂലൈ 1 മുതല്‍ 17വരെ വനിതാ ലോകകപ്പും നടക്കും.

മത്സരം നടത്താന്‍ വിവിധ രാജ്യങ്ങള്‍ രംഗത്തുണ്ടായിരുന്നെന്ന് ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ അറിയിച്ചു. ഇവയില്‍നിന്നും മികച്ച വേദി തീരുമാനിക്കുക ബുദ്ധിമുട്ടായിരുന്നു. ഹോക്കിയുടെ വളര്‍ച്ച ലോകമെങ്ങുമുണ്ടാക്കാനാണ് ശ്രമം. ഇതിനായി വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണെന്നും സിഇഒ തിയറി വെയ്ല്‍ അറിയിച്ചു. രണ്ട് ലോകകപ്പിലും പങ്കെടുക്കുന്ന ടീമുകളുടെ യോഗ്യതാ നിയമങ്ങളും ഫെഡറേഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

2023hockyworldcupinindia

ആതിഥേയ രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ നേരിട്ട് യോഗ്യത ലഭിക്കും. ഓരോ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള ചാമ്പ്യന്മാര്‍ക്കും നേരിട്ട് യോഗ്യത ലഭിക്കും. ഈ രീതിയില്‍ അഞ്ചു ടീമുകളാണെത്തുക. ശേഷിക്കുന്ന ടീമുകള്‍ യോഗ്യതാ മത്സരങ്ങള്‍ കളിക്കണം. ഹോം എവേ മത്സരങ്ങളിലൂടെയാണ് ടീമുകളുടെ യോഗ്യത കണ്ടെത്തുക. ലോക റാങ്കിങ് കൂടി പരിഗണിച്ചായിരിക്കും ടീമുകളുടെ യോഗ്യതാ റൗണ്ടുകള്‍ നിശ്ചയിക്കുകയെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

Story first published: Saturday, November 9, 2019, 9:12 [IST]
Other articles published on Nov 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+