Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അസ്ലന്‍ ഷാ ഹോക്കി: ജയത്തോടെ തുടങ്ങാന്‍ ഇന്ത്യയിറങ്ങുന്നു, ആദ്യ എതിരാളി ജപ്പാന്‍

ഇപ്പോ (മലേഷ്യ): ജയത്തോടെ തുടങ്ങാനുറച്ച് ഇന്ത്യ അസ്ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ആദ്യ അങ്കത്തിന് ഇറങ്ങുന്നു. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കളായ ജപ്പാനെയാണ് ശനിയാഴ്ച നടക്കുന്ന ആദ്യ കളിയില്‍ ഇന്ത്യ നേരിടുന്നത്. ചില പ്രമുഖ താരങ്ങളുടെ പരിക്ക് തിരിച്ചടിയാണെങ്കിലും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യ. പരിശീലന മല്‍സരത്തിനിടെ പരിക്കേറ്റ് ഗുര്‍ഡജന്ദ് സിങ് കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങിയിരുന്നു.

1

ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവരാണ് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ടീമുകളെന്നു ഇന്ത്യന്‍ നായകന്‍ മന്‍പ്രീത് സിങ് അഭിപ്രായപ്പെട്ടു. ശക്തമായ ടീമുകളെയാണ് മൂന്നു പേരും അണിനിരത്തുന്നത്. ഇവരായിരിക്കും ഇന്ത്യക്ക് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുകയെന്നും ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീമില്‍ നിരവധി യുവതാരങ്ങളുണ്ട്. ഇവര്‍ കഴിവിന്റെ പരമാവധി നല്‍കിയാല്‍ മാത്രമേ ഇന്ത്യക്കു മുന്നേറാന്‍ സാധിക്കുകയുള്ളൂവെന്നും മന്‍പ്രീത് പറഞ്ഞു.

കഴിഞ്ഞ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു അഞ്ചാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരുന്നു. അന്ന് ആദ്യ കളിയില്‍ ഒളിംപിക് ജേതാക്കളായ അര്‍ജന്റീനയോട് 2-3നു പൊരുതിത്തോറ്റ ഇന്ത്യ ഇംഗ്ലണ്ടുമായി സമനിലയും (1-1) ഓസ്‌ട്രേലിയയോട് തോല്‍വിയും (2-4) ഏറ്റുവാങ്ങി. മലേഷ്യയെ 5-1ന് തകര്‍ത്തെങ്കിലും അയര്‍ലാന്‍ഡിനോട് 2-3നു തോറ്റു. അഞ്ചാം സ്ഥാനക്കാരെ കണ്ടെത്താന്‍ നടത്തിയ കളിയില്‍ അയര്‍ലാന്‍ഡിനെ ഇന്ത്യ 4-1ന് പരാജയപ്പെടുത്തുകയും ചെയ്തു.

Story first published: Friday, March 22, 2019, 17:45 [IST]
Other articles published on Mar 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+