Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീജേഷ് മിന്നി; പ്രോ ഹോക്കി ലീഗില്‍ ചാമ്പ്യന്മാരായ ബെല്‍ജിയത്തെ ഇന്ത്യ അട്ടിമറിച്ചു

ഭുവനേശ്വര്‍: പ്രോ ഹോക്കി ലീഗില്‍ ബെല്‍ജിയത്തെ അട്ടിമറിച്ച് ഇന്ത്യ. ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ 2-1നായിരുന്നു ഇന്ത്യ ലോക ചാമ്പ്യന്മാരെ വീഴ്ത്തിയത്. ജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ഇന്ത്യയ്ക്കു കഴിഞ്ഞു. 5 കളികളില്‍നിന്നും 11 പോയന്റുമായി ബെല്‍ജിയം ഒന്നാം സ്ഥാനത്തും 3 കളികളില്‍നിന്നും 8 പോയന്റുമായി ഇന്ത്യ രണ്ടാംസ്ഥാനത്തുമാണ്.

സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയ്ക്ക് കോച്ച് ഗ്രഹാം റീഡിന്റെ തന്ത്രങ്ങളാണ് ജയം സമ്മാനിച്ചത്. ഓരോ ക്വാര്‍ട്ടറിലും ഗോളിയെ മാറി പരീക്ഷിച്ച റീഡിന്റെ പദ്ധതി വിജയിച്ചു. മലയാളി താരം പിആര്‍ ശ്രീജേഷ് മറ്റൊരു ഗോള്‍ കീപ്പര്‍ കൃഷ്ണന്‍ പതക് എന്നിവരുടെ അവിശ്വസനീയമായ രക്ഷപ്പെടുത്തലുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. പതക് ആണ് കളിയിലെ മികച്ച താരവും.

hockeyindia

മന്‍ദീപ് സിങ്(2), രാമന്‍ദീപ് സിങ്(46) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ കണ്ടെത്തിയത്. 33-ാം മിനിറ്റില്‍ ഗൗതിയര്‍ ബൊക്കാര്‍ഡ് ബെല്‍ജിയത്തിനായി സ്‌കോര്‍ ചെയ്തു. 13 പെനാല്‍റ്റി കോര്‍ണറുകളാണ് ബെല്‍ജിയത്തിന് ലഭിച്ചത്. ഒരെണ്ണം ഗോളായാപ്പോള്‍ മറ്റുള്ളവയെല്ലാം ഇന്ത്യ രക്ഷപ്പെടുത്തി. ഓരോ ക്വാര്‍ട്ടറിലും മാറിമാറിയെത്തിയ ശ്രീജേഷും പതക്കും ഗംഭീരമായ പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ 10 മത്സരങ്ങളിലും തോല്‍വി അറിയാത്ത ടീമാണ് ബെല്‍ജിയം. ഞായറാഴ്ച ഇരു ടീമുകളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടും.

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്രോ ലീഗ് അഞ്ചാം സീസണ്‍ ആണ് നടന്നുകൊണ്ടിരിക്കുന്നത്. റാങ്കിങ്ങില്‍ ആദ്യ ഒമ്പതില്‍ ഇടം പിടിച്ച ടീമുകള്‍ രണ്ട് തവണ വീതം ഹോം ആന്‍ഡ് എവേ രീതിയില്‍ ഏറ്റുമുട്ടും. ജനുവരിയില്‍ ആരംഭിച്ച ഇത്തവണത്തെ ലീഗ് ജൂണില്‍ അവസാനിക്കും. ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്സ്, അര്‍ജന്റീന, ജര്‍മനി, ബ്രിട്ടന്‍, സ്പെയിന്‍, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ ലീഗില്‍ പങ്കെടുക്കുന്നു.

Story first published: Sunday, February 9, 2020, 9:43 [IST]
Other articles published on Feb 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+