For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്കിത് ചരിത്ര നേട്ടം; ചാന്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഫൈനലില്‍...

By Vishnu

ലണ്ടന്‍: ചാമ്പ്യന്‍ ട്രോഫി ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 4-2ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഭാഗ്യത്തിന്റെ കുടക്കീഴില്‍ ഇന്ത്യ ഫൈനലുറപ്പിക്കുകയായിരുന്നു. പൂള്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ബല്‍ജിയത്തോട് സമനില വഴങ്ങിയതാണ് ഇന്ത്യയെ തുണച്ചത്. ഇംഗ്ലണ്ടിന് ആറു പോയിന്‍റും ഇന്ത്യയ്ക്കു ഏഴു പോയിന്റും. ചരിത്ര നേട്ടമാണ് ഇന്ത്യയ്ക്കിത്.

ആദ്യ മൂന്ന് ക്വാര്‍ട്ടറുകളിലും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍ന്മാരായാണ് ഓസ്സ്‌ട്രേലിയ ഫൈനലിലെത്തുന്നത്. ലീവാലി ഹോക്കി സെന്ററില്‍ നടന്ന ഇന്ത്യ ഓസ്ട്രേലിയ മത്സരത്തില്‍ ഓസ്‌ട്രേലിയ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. 21-ാം മിനിറ്റില്‍ ഓസ്‌ട്രേലിയയുടെ ട്രെന്റ് മില്‍ട്ടന്‍ ഇന്ത്യക്കെതിരെ ആദ്യ ഗോള്‍ നേടി.

India VS Australia

മലയാളി താരമായ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ പാഡില്‍ തട്ടി പന്തു ഗോള്‍ വലയിലേക്ക് കുതിച്ചു. അപ്രതീക്ഷമായ ഗോള്‍ വീഴ്ചയില്‍ അമ്പരന്നെങ്കിലും പിന്നീട് ഇന്ത്യന്‍ നിര ഉണര്‍ന്നു കളിച്ചു. എന്നാല്‍ 23-ാം മിനറ്റില്‍ ഓസീസ് താരം സലേവ്‌സികി ഇന്ത്യന്‍ പോസ്റ്റിലേക്ക് പന്ത് അടിച്ചു കയറ്റി ലീഡ് 2-0 ആക്കി. 35-ാം മിനിറ്റില്‍ ഓസീസ് വീണ്ടും ഗോള്‍ നേടി. ഫ്‌ലിന്‍ ഒഗില്‍വിയാണ് ഇന്ത്യന്‍വല കുലുക്കിയത്.

44-ാം മിനിറ്റില്‍ വിആര്‍ രഘുനാഥ് ഓസീസ് വല കുലുക്കി. ഇന്ത്യുടെ ആദ്യ ഗോള്‍. തിരിച്ചടിച്ച ആത്മവിശ്വാസത്തില്‍ പൊരുതാന്‍ തുടങ്ങിയെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ ട്രിസ്റ്റിന്‍ വൈറ്റ് ഇന്ത്യന്‍ മുന്നേറ്റത്തെ തകര്‍ത്ത് ഒരു ഗോള്‍കൂടി നേടി. 49-ാം മിനിറ്റില്‍ മന്‍ദീപ് സിങ്ങ് ഇന്ത്യക്കു വേണ്ടി ഒരു ഗോള്‍ മടക്കി.

എന്നാല്‍ പിന്നീട് ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റത്തെ തകര്‍ത്ത് ഓസീസ് പ്രതിരോധം തീര്‍ത്തപ്പോള്‍ ഇന്ത്യക്കു പരാജയം. 1982ല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ നെതര്‍ലന്റിനെ പരാജയപ്പെടുത്തി വെങ്കലം സ്വന്തമാക്കിയിരുന്നു. പിന്നീട് ഇതുവരെയും ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായിരുന്നില്ല. റിയോ ഒളിംപിക്‌സിനു മുന്പായി ഇന്ത്യ കളിക്കുന്ന അവസാനത്തെ ടൂര്‍ണമെന്റാണിത്.

ഇന്ത്യയുടെ നേട്ടത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്. മലയാളി ഹോക്കി താരം പിആര്‍ രാജേഷിന്റെ നായകത്വത്തിലാണ് ഇന്ത്യ ഫൈനലിലെത്തിയിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ നയിക്കുന്ന ആദ്യമലയാളി താരമാണ് ശ്രീജേഷ്. ക്യാപ്റ്റനായിരുന്ന സര്‍ദാര്‍ സിങിന് വിശ്രമം അനുവദിച്ചപ്പോഴാണ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശ്രീജേഷില്‍ പുതിയ നിയോഗമെത്തുന്നത്.

എസ്‌വി സുനിലാണ് ഇന്ത്യന്‍ ഉപനായകന്‍. വിആര്‍ രഘുനാഥ്, കൊതജിത് സിങ്, എസ്‌കെ ഉത്തപ്പ, ആകാശ്ദീപ് സിങ് തുടങ്ങിയ പ്രമുഖതാരങ്ങളും ഇന്ത്യന്‍ നിരയിലുണ്ട്. ഓസ്‌ട്രേലിയ മികച്ച ഫോമിലാണ്. തുടക്കം മുതല്‍ അക്രമിച്ച് കളിച്ച് ഓസീസിനെ പ്രതിരോധത്തിലാക്കിയാല്‍ ഇന്ത്യക്ക് ഫൈനലില്‍ വിജയയിക്കാനാകുമെന്നാണ് കായിക നിരീക്ഷകര്‍ പറയുന്നത്. എങ്കിലിത് ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ സുപ്രധാന ഏടാകും.

Story first published: Friday, June 17, 2016, 10:24 [IST]
Other articles published on Jun 17, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+