ഇപ്പോ: സുല്‍ത്താന്‍ അസ്ലന് ഷാ കപ്പ് ഹോക്കി ചാംപ്യന്‍ഷിപ്പില്‍ കപ്പിനരികെ ഇന്ത്യക്കു കാലിടറി. ആവേശകരമായ ഫൈനലില്‍ ദക്ഷിണ കൊറിയയോട് ഇന്ത്യ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 2-4ന് കീഴടങ്ങുകയായിരുന്നു. ഒരു മല്‍സരം പോലും തോല്‍ക്കാതെയായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഈ ടൂര്‍ണമെന്റില്‍ ഒരു കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് ഇത്തവണ അവസാനിക്കുമെന്ന് കരുതിയെങ്കില്‍ ഷൂട്ടൗട്ട് ദുരന്തം ഇന്ത്യയെ ചതിക്കുകയായിരുന്നു.
ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് കൊറിയക്കു മുന്നില്‍ ഇന്ത്യക്കു പിഴച്ചത്. ഒമ്പതാം മിനിറ്റില്‍ തന്നെ സിമ്രന്‍ജീത്ത് സിങിലൂടെ ഇന്ത്യ അക്കൗണ്ട് തുറന്നിരുന്നു. ഈ ഗോളില്‍ ഇന്ത്യ 1-0ന്റെ ജയത്തിലേക്കു നീങ്ങവെയാണ് കളി തീരാന്‍ 13 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ കൊറിയ സമനില കണ്ടെത്തിയത്. തുടര്‍ന്നു മല്‍സരം ഷൂട്ടൗട്ടിലെത്തുകയായിരുന്നു.
FT: 🇮🇳 1-1 (2-4) 🇰🇷
— Hockey India (@TheHockeyIndia) March 30, 2019
Korea edged past a spirited Indian side in a cracker of a final where the winner was decided via penalty shootouts.#IndiaKaGame #SultanAzlanShahCup2019 pic.twitter.com/Y0zDzS1bSZ
പരിക്കിനെ തുടര്‍ന്നു പല പ്രമുഖ താരങ്ങളും കളിക്കാതിരുന്നിട്ടും ഉജ്ജ്വല പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം ഇന്ത്യ നടത്തിയത്. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ വിജയികളാണ് ജപ്പാനെ 2-0ന് തകര്‍ത്തുകൊണ്ടാണ് തുടങ്ങിയത്. തുടര്‍ന്നു ആതിഥേയരായ മലേഷ്യയെ 4-2നും കാനഡയെ 7-3നും പോളണ്ടിനെ 10-0നും തരിപ്പണമാക്കി ഇന്ത്യ ഫൈനലിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു. പ്രാഥമിക റൗണ്ടില്‍ ഇന്ത്യയും കൊറിയയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 1-1ന് സമനില സമ്മതിക്കുകയായിരുന്നു.