വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസ്ലന്‍ ഷാ കപ്പ് ഹോക്കി: ഇന്ത്യക്കു ഫൈനലില്‍ കാലിടറി, ഷൂട്ടൗട്ടില്‍ കൊറിയയോടു തോറ്റു

ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്

By Manu

ഇപ്പോ: സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കി ചാംപ്യന്‍ഷിപ്പില്‍ കപ്പിനരികെ ഇന്ത്യക്കു കാലിടറി. ആവേശകരമായ ഫൈനലില്‍ ദക്ഷിണ കൊറിയയോട് ഇന്ത്യ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 2-4ന് കീഴടങ്ങുകയായിരുന്നു. ഒരു മല്‍സരം പോലും തോല്‍ക്കാതെയായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഈ ടൂര്‍ണമെന്റില്‍ ഒരു കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് ഇത്തവണ അവസാനിക്കുമെന്ന് കരുതിയെങ്കില്‍ ഷൂട്ടൗട്ട് ദുരന്തം ഇന്ത്യയെ ചതിക്കുകയായിരുന്നു.

ho

ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് കൊറിയക്കു മുന്നില്‍ ഇന്ത്യക്കു പിഴച്ചത്. ഒമ്പതാം മിനിറ്റില്‍ തന്നെ സിമ്രന്‍ജീത്ത് സിങിലൂടെ ഇന്ത്യ അക്കൗണ്ട് തുറന്നിരുന്നു. ഈ ഗോളില്‍ ഇന്ത്യ 1-0ന്റെ ജയത്തിലേക്കു നീങ്ങവെയാണ് കളി തീരാന്‍ 13 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ കൊറിയ സമനില കണ്ടെത്തിയത്. തുടര്‍ന്നു മല്‍സരം ഷൂട്ടൗട്ടിലെത്തുകയായിരുന്നു.

പരിക്കിനെ തുടര്‍ന്നു പല പ്രമുഖ താരങ്ങളും കളിക്കാതിരുന്നിട്ടും ഉജ്ജ്വല പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം ഇന്ത്യ നടത്തിയത്. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ വിജയികളാണ് ജപ്പാനെ 2-0ന് തകര്‍ത്തുകൊണ്ടാണ് തുടങ്ങിയത്. തുടര്‍ന്നു ആതിഥേയരായ മലേഷ്യയെ 4-2നും കാനഡയെ 7-3നും പോളണ്ടിനെ 10-0നും തരിപ്പണമാക്കി ഇന്ത്യ ഫൈനലിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു. പ്രാഥമിക റൗണ്ടില്‍ ഇന്ത്യയും കൊറിയയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 1-1ന് സമനില സമ്മതിക്കുകയായിരുന്നു.

Story first published: Saturday, March 30, 2019, 20:57 [IST]
Other articles published on Mar 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X