Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം; ഹോക്കി റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് കുതിപ്പ്

ദില്ലി: ഇന്റര്‍ നാഷണല്‍ ഹോക്കി ഫെഡറേഷന്‍ പുറത്തിറക്കിയ പുതിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് നേട്ടം. ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. അടുത്തിടെ നടന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചതാണ് ഇന്ത്യയ്ക്ക് നേട്ടമായത്. തുടര്‍ച്ചയായ രണ്ടാം തവണയും ടൂര്‍ണമെന്റില്‍ ഇന്ത്യ റണ്ണറപ്പുകളായിരുന്നു.

hockey

ചാമ്പ്യന്‍സ് ടോഫിയില്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. 1906 പോയന്റുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ 1883 പോയന്റുമായി അര്‍ജന്റീന രണ്ടാമതും 1709 പോയന്റുമായി ബെല്‍ജിയം മൂന്നാമതും 1654 പോയന്റുമായി നെതര്‍ലന്‍ഡ്‌സ് നാലാം സ്ഥാനത്തുമാണ്. അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 1484 പോയന്റുണ്ട്.

ജര്‍മനിയേക്കാളും മുന്നില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞത് ഏഷ്യന്‍ ഗെയിംസിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസമേകും. ഏഷ്യന്‍ ടീമുകളില്‍ ഒന്നാം സ്ഥാനവും ഇന്ത്യയ്ക്കാണ്. പുതിയ പരിശീലകന് കീഴില്‍ ഇന്ത്യന്‍ ടീം ഉണര്‍വോടെയാണ് കളിക്കുന്നത്. മലയാളിയായ പിആര്‍ ശ്രീജേഷ് തന്നെയായിരിക്കും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയുടെ ക്യാപ്റ്റന്‍.

Story first published: Wednesday, July 18, 2018, 8:26 [IST]
Other articles published on Jul 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+