For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തെ വീണ്ടും തോല്‍പ്പിച്ച് ഇന്ത്യന്‍ ഹോക്കി ടീം

ആന്റ്വര്‍പ്: ബെല്‍ജിയത്തില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വീണ്ടും ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തെ തോല്‍പ്പിച്ചു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ 2-1നായിരുന്നു ഇന്ത്യയുടെ വിജയം. ബെല്‍ജിയം ടൂറിലെ തുടര്‍ച്ചയായ നാലാം ജയമാണ് ഇന്ത്യ ഇതോടെ ആഘോഷിച്ചത്. ഇന്ത്യയ്ക്കുവേണ്ടി അമിത് രോഹിദാസ്(10), സിമ്രന്‍ജീത് സിങ്(52) എന്നിവര്‍ ഗോള്‍ നേടി.

ബെല്‍ജിയം സന്ദര്‍ശനത്തിലെ മൂന്നാം മത്സരത്തില്‍ കരുത്തരായ സ്‌പെയ്‌നിനെ 5-1ന് തകര്‍ത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യ ലോക ചാമ്പ്യന്മാര്‍ക്കെതിരെയും ഉജ്വല പ്രകടനം കാഴ്ചവെച്ചു. മത്സരത്തിന്റെ തുടക്കംമുതല്‍ ആക്രമിച്ച് കളിച്ച സന്ദര്‍ശകര്‍ 10-ാം മിനിറ്റില്‍ തന്നെ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ വലയിലെത്തിച്ച് ഇന്ത്യയ്ക്ക് ലീഡ് നല്‍കി. ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമം ഇന്ത്യന്‍ പ്രതിരോധവും ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷും വിഫലമാക്കി.

india

മത്സരത്തിന്റെ 33-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ബെല്‍ജിയം ക്യാപ്റ്റന്‍ ഫെലിക്‌സ് ഡെനയര്‍ ആണ് ആതിഥേയര്‍ക്ക് സമനില നേടിക്കൊടുത്തത്. എന്നാല്‍, 52-ാം മിനിറ്റില്‍ ഉജ്വലമായ ടീം വര്‍ക്കിലൂടെ സിമ്രന്‍ജീത് ഗോള്‍ നേടിയതോടെ ഇന്ത്യ ജയമുറപ്പിക്കുകയായിരുന്നു. സന്ദര്‍ശനത്തിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ വ്യാഴാഴ്ച ഇന്ത്യ ഒരിക്കല്‍ക്കൂടി ബെല്‍ജിയത്തെ നേരിടും.

Story first published: Wednesday, October 2, 2019, 11:42 [IST]
Other articles published on Oct 2, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+