Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലൈംഗിക പീഡനം സര്‍ദാര്‍ സിങ് നിഷേധിച്ചു; പെണ്‍കുട്ടി ഭാവി വധു അല്ലെന്നും വിശദീകരണം

ലുധിയാന: മുന്‍ സുഹൃത്തിന്റെ ലൈംഗിക പീഡന ആരോപണക്കേസില്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ് പ്രതികരിച്ചു. പെണ്‍കുട്ടിയുമായുള്ള സൗഹൃദം തള്ളാതിരുന്ന സര്‍ദാര്‍ സിങ് അവര്‍ തന്റെ ഭാവിവധു ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ചു. ഹോക്കി ലീഗില്‍ കളിക്കാനായി ചണ്ഡീഗഡില്‍ എത്തിയപ്പോഴായിരുന്നു സര്‍ദാര്‍ സിങ്ങിന്റെ പ്രതികരണം.

പെണ്‍കുട്ടിയുടെ പരാതിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ പരാതി പഠിച്ചശേഷം പ്രതികരിക്കാമെന്നായിരുന്നു സര്‍ദാര്‍ സിങ്ങിന്റെ മറുപടി. ഹോക്കി ലീഗിന്റെ തിരക്കിലായതിനാല്‍ പരാതി താന്‍ കണ്ടിട്ടില്ല. പരാതിയില്‍ എന്തൊക്കെയാണ് ഉള്ളതെന്നറിയാതെ പ്രതികരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹംപറഞ്ഞു.

sardar-singh

അതേസമയം, ഏതെങ്കിലും പെണ്‍കുട്ടിയെ താന്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുപത്തിയൊന്നുകാരി ഇന്ത്യന്‍ വംശജയായ യുകെ പെണ്‍കുട്ടിയാണ് ലുധിയാന പോലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.

സംഭവത്തില്‍ സര്‍ദാര്‍ സിങ്ങിന് ഹോക്കി ഇന്ത്യ ഒഫീഷ്യല്‍ പിന്തുണ പ്രഖ്യാപിച്ചു. പെണ്‍കുട്ടി ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നാണ് ഒഫീഷ്യല്‍ പ്രതികരിച്ചത്. സര്‍ദാര്‍ സിങ്ങും പെണ്‍കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് മറ്റു കളിക്കാര്‍ക്കും കോച്ചിനും അറിയാം. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യമാണെങ്കിലും സര്‍ദാര്‍സിങ്ങിനെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ളവ ആരോപിച്ചത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

Story first published: Thursday, February 4, 2016, 8:54 [IST]
Other articles published on Feb 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+