For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ് വിരമിക്കല്‍ പ്രഖ്യാപിച്ചു; ഹോക്കിയിലെ മിന്നും താരം

ദില്ലി: ഇന്ത്യന്‍ ഹോക്കിയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സര്‍ദാര്‍ സിങ് വിരമിക്കല്‍ പ്രഖ്യാപിച്ചു. രാജ്യത്തിനുവേണ്ടി ഒട്ടേറെ ജയങ്ങള്‍ നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചശേഷമാണ് താരം വിടവാങ്ങുന്നത്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഫൈനലില്‍ കടക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് സര്‍ദാര്‍ സിങ്ങിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും യുവതാരങ്ങള്‍ക്കായി വഴിയൊരുക്കുകയാണെന്നും സര്‍ദാര്‍ സിങ് പറഞ്ഞു. ഇന്ത്യയ്ക്കായി 314 മത്സരങ്ങള്‍ കളിച്ചു. 17 ഗോളുകളും നേടി. രണ്ട് ഒളിമ്പിക്‌സുകള്‍, രണ്ട് ലോകകപ്പുകള്‍, മൂന്ന് ചാമ്പ്യന്‍സ് ട്രോഫി, ആറ് ഹോക്കി ലോക ലീഗ്, എട്ടുതവണ സുല്‍ത്താന്‍ അസ്ലാന്‍ഷാ കപ്പ്, മൂന്നു തവണ ഏഷ്യന്‍ ഗെയിംസ്, രണ്ടു തവണ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി, മൂന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ കളിച്ചിട്ടുണ്ട്.

sardarsingh

2014ലെ ഏഷ്യന്‍ ഗെയിംസ്, 2016ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി, 2017ലെ ഏഷ്യാ കപ്പ്, 2009, 2010 വര്‍ഷങ്ങളിലെ സുല്‍ത്താന്‍ അസ്ലാന്‍ ഷാ കപ്പ് എന്നിവയില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായി. പതിനേഴു കളികളില്‍ ഇന്ത്യയുടെ ക്യാപ്റ്റനുമായി. 21 വയസും 10 മാസവുമുള്ളപ്പോള്‍ ക്യാപ്റ്റനായ സര്‍ദാര്‍ സിങ് ഇന്ത്യയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ ഹോക്കി ക്യാപ്റ്റനാണ്. 2017ലെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡും 2015ല്‍ പത്മശ്രീ അവാര്‍ഡും ലഭിച്ചു.

പന്ത്രണ്ടുവര്‍ഷമായി ഇന്ത്യയ്ക്കുവേണ്ടി കളിക്കുകയാണെന്നും ഇനി വിരമിക്കാനുള്ള സമയമായെന്നും താരം പറഞ്ഞു. യുവതാരങ്ങള്‍ക്കായി മാറാനുള്ള സമയമായി. കുടുംബവുമായി ആലോചിച്ചശേഷമാണ് ഇപ്പോഴത്തെ തീരുമാനം. ഹോക്കിയില്‍ നിന്നും മാറാനുള്ള ശരിയായ സമയം ഇതാണ്. തനിക്ക് നല്‍കിയ പിന്തുണയിലും സഹായത്തിലും ഏറെ നന്ദിയുണ്ടെന്നും സര്‍ദാര്‍ സിങ് പറഞ്ഞു.

Story first published: Thursday, September 13, 2018, 11:48 [IST]
Other articles published on Sep 13, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+