ഹോക്കിയില്‍ ബ്രിട്ടനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ വനിതകള്‍
ലണ്ടന്‍: ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീം കരുത്തരായ ഗ്രേറ്റ് ബ്രിട്ടനെ സമനിലയില്‍ തളച്ചു. 2-2 എന്ന സ്‌കോറിനാണ് ഇന്ത്യ കരുത്തുകാട്ടിയത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര ഒരു ജയം, മൂന്ന് സമനില ഒരു തോല്‍വി എന്ന നിലയില്‍ ഇന്ത്യ അവസാനിപ്പിച്ചു. ലോക ഒമ്പതാം റാങ്കുകാരായ ഇന്ത്യ മികച്ച പ്രകടനം ഇംഗ്ലണ്ട് പര്യടനത്തില്‍ പുറത്തെടുത്തു.
അവസാന മത്സരത്തില്‍ നവജ്യോത് കൗര്‍(8), ഗുര്‍ജിത് കൗര്‍(48) എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി സ്‌കോര്‍ ചെയ്തത്. രണ്ട് ഗോളിന് ലീഡ് നേടിയ ഇന്ത്യ അവസാന മിനിറ്റുകളില്‍ മത്സരം കൈവിടുകയായിരുന്നു. ബ്രിട്ടനുവേണ്ടി എലിസബത്ത് നീല്‍(55), അന്ന തൊമാന്‍(60) എന്നിവര്‍ ഗോള്‍ തിരിച്ചടിച്ചു. അവസാന മിനിറ്റുകളിലെ സമ്മര്‍ദ്ദം അതിജീവിക്കാനാകാതെ ഇന്ത്യ സമനില വഴങ്ങുകയായിരുന്നു.

ആദ്യ മത്സരത്തില്‍ തോറ്റശേഷം ഇന്ത്യന്‍ വനിതകള്‍ മികച്ച പ്രകടനമാണ് പരമ്പരയില്‍ പുറത്തെടുത്തത്. ആക്രമണാത്മക ഹോക്കി കളിച്ച ഇന്ത്യ ആതിഥേയരെ പിന്നീട് ജയിക്കാന്‍ അനുവദിച്ചില്ല. ബെല്‍ജിയത്തില്‍ പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ പുരുഷ ടീമും സമീപകാലത്തെ മികവുറ്റ പ്രകടനം കാഴ്ചവെച്ചിരുന്നു. അഞ്ചു മത്സര പരമ്പരയിലെ അഞ്ചും കളികളും ജയിച്ച ഇന്ത്യ ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തെ മൂന്നു കളികളിലാണ് തോല്‍പ്പിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications