ഏഷ്യന്‍ ഹോക്കി ചാമ്പ്യന്മാരായ ജപ്പാനെ തകര്‍ത്ത ഇന്ത്യ ഒളിമ്പിക് ടെസ്റ്റ് ഇവന്റ് ഫൈനലിലെത്തി

ടോക്യോ: ഏഷ്യന്‍ ഹോക്കി ചാമ്പ്യന്മാരായ ജപ്പാനെ 6-3ന് തകര്‍ത്ത് ഇന്ത്യ ഒളിമ്പിക് ടെസ്റ്റ് ഇവന്റ് ഫൈനലിലെത്തി. ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്റെ ഹാട്രിക് ആണ് ഇന്ത്യയ്ക്ക് അനായാസ ജയമൊരുക്കിയത്. ന്യൂസിലന്‍ഡിനെതിരെ 1-2ന് തോറ്റ ഇന്ത്യ തൊട്ടടുത്ത മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് തിരിച്ചെത്തിയത്. ബുധനാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളി.

ഇന്ത്യയ്ക്കുവേണ്ടി മന്‍ദീപ് സിങ്ങിനെ(9, 29, 30) കൂടാതെ നീലകണ്ഠ ശര്‍മ(3), നിലം സഞ്ജീപ്(7) ഗുര്‍ജന്ത് സിങ്(41) എന്നിവരും ഗോള്‍ കണ്ടെത്തി. കെന്റാരോ ഫുകുഡ(25), കെന്റ തനാക്ക(36), കുസുമ മുറാത(52) എന്നിവരാണ് ജപ്പാനുവേണ്ടി ഗോള്‍ നേടിയവര്‍. മത്സരം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ നീലകണ്ഠ ശര്‍മ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ഇന്ത്യ കളിയില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.

മികച്ച ഗോള്‍ ആരുടേത്; പുഷ്‌കാസ് അവാര്‍ഡ് പട്ടികയില്‍ മെസ്സിയും ഇബ്രാഹിമോവിച്ചും

indianwomenshockey

ആക്രമണാത്മക ഹോക്കിയുടെ സുന്ദര മുഹൂര്‍ത്തങ്ങളാണ് കരുത്തരായ ജപ്പാനെതിരെ ഇന്ത്യ പുറത്തെടുത്തത്. 3-0 എന്ന നിലയില്‍ മുന്നിലെത്തിയിട്ടും ഇന്ത്യ ആക്രമിച്ച് കളിച്ചത് ജപ്പാനെ കടുത്ത പ്രതിരോധത്തിലാക്കി. ജയത്തോടെ ടൂര്‍ണമെന്റില്‍ ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിക്കുകയും ഫൈനലിലെത്തുകയുമായിരുന്നു. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റെങ്കിലും ഫൈനലില്‍ ജയിച്ചുകയറാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

Read more about: hockey ഹോക്കി
Story first published: Tuesday, August 20, 2019, 14:11 [IST]
Other articles published on Aug 20, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more