Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചതുര്‍രാഷ്ട്ര ഹോക്കി: കപ്പിനരികെ ശ്രീജേഷും സംഘവും... ബെല്‍ജിയത്തിനെതിരേ കലാശപ്പോര്

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. പരിക്കുമൂലം ദീര്‍ഘകാലം കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മലയാളി ഗോള്‍കീപ്പറുമായ ശ്രീജേഷിന്റെ തിരിച്ചുവരവ് ടൂര്‍ണമെന്റ് കൂടിയാണിത്. അവസാന പൂള്‍ മല്‍സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനെ 3-1ന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

1

കിവികള്‍ക്കെതിരേ 15 മിനിറ്റിനുള്ളില്‍ തന്നെ രണ്ടു ഗോള്‍ ലീഡുമായി ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. ഹര്‍മന്‍പ്രീത് സിങിന്റെയും (രണ്ടാം മിനിറ്റ്) ദല്‍പ്രീത് സിങിന്റെയും (12) ഗോളുകളാണ് ഇന്ത്യക്കു തുടക്കത്തില്‍ തന്നെ ലീഡ് സമ്മാനിച്ചത്. 47ാം മിനിറ്റില്‍ ഇന്ത്യന്‍ വിജയമുറപ്പാക്കി മന്‍ദീപ് സിങ് മൂന്നാം ഗോളും നിക്ഷേപിച്ചു. മല്‍സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച് ന്യൂസിലന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കിയ ഇന്ത്യ എതിരാളികള്‍ക്കു തിരിച്ചവരവിനുള്ള പളുതുകളൊന്നും നല്‍കിയില്ല.

2

ഫൈനലില്‍ ബെല്‍ജിയമാണ് ഇന്ത്യയുടെ എതിരാളികള്‍. ജപ്പാനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബെല്‍ജിയം കലാശക്കളിക്കു യോഗ്യത നേടിയത്. നേരത്തേ പൂള്‍ മല്‍സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബെല്‍ജിയം 2-0നു ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. അന്നത്തെ പരാജയത്തിനു കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ ഫൈനലില്‍ ഇറങ്ങുക.

Story first published: Saturday, January 20, 2018, 12:32 [IST]
Other articles published on Jan 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+