Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ഹോക്കി ലോകകപ്പ്; ഒളിമ്പിക്‌സ് ചാമ്പ്യന്മാരെ സമനിലയില്‍ തളച്ച് ഇന്ത്യ തുടങ്ങി

ലണ്ടന്‍: വനിതാ ഹോക്കി ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ സമനില വഴങ്ങി. ആതിഥേയരായ ഇംഗ്ലണ്ടാണ് പിറകില്‍നിന്നും തിരിച്ചടിച്ച് ഇന്ത്യയെ സമനിലയില്‍ തളച്ചത്. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെതിരെ പത്താം റാങ്കുകാരായ ഇന്ത്യ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചതെന്നു പറയാം.

hockey

ലോകകപ്പ് കളിച്ച് പരിചയമുള്ള രണ്ട് ഇന്ത്യക്കാരില്‍ ഒരാളായ റാണി രാംപാലാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷ ഇന്ത്യയ്ക്കുമുന്നില്‍ വിലപ്പോയില്ല. അടുത്തിടെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു.

പരിശീലകന്‍ ഷോര്‍ഡ് മരീനയുടെ കീഴിലിറങ്ങിയ ഇന്ത്യ എല്ലാ മേഖലയിലും മുന്നിട്ടു നില്‍ക്കുന്ന പ്രകടനമാണ് ലോകകപ്പില്‍ പുറത്തെടുത്തത്. പൂള്‍ ബി യില്‍ ഇംഗ്ലണ്ടിനെതിരെ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു. കളിയുടെ ഇരുപത്തിയഞ്ചാം മിനിറ്റില്‍ രണ്ടാം ക്വാര്‍ട്ടറിലാണ് നേഹ ഗോയാലിലൂടെ ഇന്ത്യ ലീഡെടുത്തത്.

കളിയിലുടനീളം ഇംഗ്ലണ്ട് ആക്രമണം അഴിച്ചുവിടുകയും അവസരങ്ങളുണ്ടാക്കിയെടുക്കുകയും ചെയ്‌തെങ്കിലും ഇന്ത്യന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ സവിതാ പൂണിയയും രക്ഷയ്‌ക്കെത്തി. കളിയില്‍ ഇന്ത്യ ജയിക്കുമെന്ന് തോന്നലുളവാക്കിയപ്പോഴാണ് 54-ാം മിനിറ്റില്‍ നാലാം ക്വാര്‍ട്ടറില്‍ ലിലി ഒസ്ലിയിലൂടെ ഇംഗ്ലണ്ട് സമനില നേടിയത്. ജൂലൈ 26ന് അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Sunday, July 22, 2018, 8:53 [IST]
Other articles published on Jul 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+