For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി: അവസാന മിനിറ്റിൽ ജയം കൈവിട്ട് ഇന്ത്യ; നഷ്ടമായത് സുവർണാവസരം

ഇപോ (മലേഷ്യ ) : സുൽത്താൻ അസ് ലൻഷാ ഹോക്കി ടൂർണമെന്റിൽ ജയം കൈവിട്ട് ഇന്ത്യ.പൂളിലെ തങ്ങളുടെ രണ്ടാം മൽസരത്തിൽ ദക്ഷിണ കൊറിയയോടാണ് ഇന്ത്യ 1-1ന് സമനില വഴങ്ങിയത്. കളിതീരാൻ അവസാന 22 സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കേയാണ് ഇന്ത്യ സമനില ഗോൾ വഴങ്ങിയത്.

hockey

60-ാം മിനിറ്റിൽ ജാങ് ജോങ് ഹ്യൂനാണ് ഇന്ത്യൻ വിജയമോഹം പൊലിച്ച് കൊറിയക്ക് സമനില നേടിക്കൊടുത്തത്. മികച്ച തുടക്കത്തിനു ശേഷം 28-ാം മിനിറ്റിൽ മൻദീപ് സിങ്ങിലൂടെയാണ് ഇന്ത്യ കളിയിൽ ആദ്യ ഗോൾ നേടിയത്.

തുടർച്ചയായ രണ്ടാം വിജയമാണ് അവസാന മിനിറ്റിലെ അശ്രദ്ധയിൽ ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ആദ്യ മത്സരത്തിൽ ഇന്ത്യ 2-0ന് ജപ്പാനെ തോൽപ്പിച്ചിരുന്നു. പൂളിൽ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ . ആതിഥേയരും ശക്തരുമായ മലേഷ്യയോടാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Monday, March 25, 2019, 9:13 [IST]
Other articles published on Mar 25, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+