Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഫ്‌ഐഎച്ച് ഹോക്കി സീരീസില്‍ ഇന്ത്യ ഉസ്ബക്കിസ്താനെ 10 ഗോളുകള്‍ക്ക് തകര്‍ത്തു

ഭുവനേശ്വര്‍: അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ(എഫ്‌ഐഎച്ച്) ഹോക്കി സീരീസില്‍ ഇന്ത്യ ഉസ്ബക്കിസ്താനെതിരെ ഏകപക്ഷീയമായ 10 ഗോളുകള്‍ക്ക് ജയം സ്വന്തമാക്കി. ആകാശ്ദീപ് സിങ് ഇന്ത്യയ്ക്കുവേണ്ടി ഹാട്രിക് നേടി. 11, 26, 53 മിനിറ്റുകളിലായിരുന്നു പെനാല്‍റ്റി കോര്‍ണര്‍ സ്‌പെഷലിസ്റ്റായ ആകാശ് ഇന്ത്യയ്ക്കുവേണ്ടി ഗോള്‍ നേടിയത്.

fih

ആകാശിനെ കൂടാതെ വരുണ്‍ കുമാര്‍(4, 22) മന്‍ദീപ് സിങ്(30, 60) എന്നിവര്‍ രണ്ടുവീതം ഗോളുകളും സ്വന്തമാക്കിയപ്പോള്‍ അമിത് റോഹിദാസ്(15), നീലകണ്ഠ ശര്‍മ(27), ഗുര്‍സാഹിബ്ജിത്ത് സിങ്(45) എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ഇതോടെ പൂള്‍ എ യില്‍ എല്ലാ മത്സരവും ജയിച്ച ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ജപ്പാന്‍ പോളണ്ട് മത്സരത്തിലെ വിജയികളെ ഇന്ത്യ സെമിയില്‍ നേരിടും.

പൂള്‍ ബി യില്‍ ഒന്നാമതെത്തിയ യുഎസ്എ, റഷ്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള വിജയികളുമായാണ് മറ്റൊരു സെമി ഫൈനല്‍ മത്സരം നടക്കുക. ഉസ്ബക്കിസ്താനെതിരെ കളിയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യയ്ക്ക് നിര്‍ഭാഗ്യംകൊണ്ടാണ് കൂടുതല്‍ ഗോള്‍ നേടാന്‍ കഴിയാതിരുന്നത്. അഞ്ച് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചശേഷമായിരുന്നു ഇന്ത്യ വരുണിലൂടെ ആദ്യ ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യ കിരീട പ്രതീക്ഷയിലാണ്.

Story first published: Tuesday, June 11, 2019, 11:19 [IST]
Other articles published on Jun 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+