Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അസ്ലന്‍ ഷാ കപ്പ് ഹോക്കി: പോളണ്ടിനെ നാണം കെടുത്തി ഇന്ത്യ, ജയം 10-0ന്

INDIA

ഇപ്പോ (മലേഷ്യ): സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യയുടെ ഗോള്‍ വര്‍ഷം തുടരുന്നു. അവസാന ലീഗ് മല്‍സരത്തില്‍ പോളണ്ടിനെ ഏകപക്ഷീയമായ 10 ഗോളുകള്‍ക്കാണ് ഇന്ത്യ നാണംകെടുത്തിയത്. ഇന്ത്യക്കു വേണ്ടി രണ്ടു താരങ്ങള്‍ ഇരട്ടഗോള്‍ വീതം നേടി. മന്‍ദീപ് സിങും വരുണ്‍ കുമാറുമാണ് ഇരട്ടഗോളുകളുമായി കസറിയത്. 18, 25 മിനിറ്റുകളിലാണ് വരുണ്‍ സ്‌കോര്‍ ചെയ്തതെങ്കില്‍ 50, 51 മിനിറ്റുകളിലായിരുന്നു മന്‍ദീപിന്റെ ഗോളുകള്‍.

വിവേക് പ്രസാദ് (ഒന്നാം മിനിറ്റ്), സുമിത് കുമാര്‍ (ഏഴ്), സുരേന്ദര്‍ കുമാര്‍ (19), സിമ്രന്‍ജീത്ത് സിങ് (29), നീല്‍കാന്ത ശര്‍മ (36), അമിത് രോഹിത്ദാസ് (55) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. ഇന്ത്യ നേരത്തേ തന്നെ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കു യോഗ്യത നേടിയിരുന്നു. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

കഴിഞ്ഞ സീസണില്‍ അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ഇന്ത്യ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പരിക്കിനെ തുടര്‍ന്നു ചില പ്രമുഖ താരങ്ങളെ നഷ്ടമായിട്ടും എതിരാളികളെ നിലംപരിശാക്കി ഇന്ത്യ മുന്നേറുകയായിരുന്നു. ഇത്തവണ കിരീടം ചൂടാനായാല്‍ അതു ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവിസ്മരണീയ നേട്ടം തന്നെയായിരിക്കും .

Story first published: Friday, March 29, 2019, 18:17 [IST]
Other articles published on Mar 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+