Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോളണ്ടിനെയും തകര്‍ത്തു; ഹോക്കിയില്‍ ഇന്ത്യക്ക് രണ്ടാം ജയം

ഭുവനേശ്വര്‍: എഫ്.ഐ.എച്ച്. ഹോക്കി സീരീസില്‍ ആതിഥേയരായ ഇന്ത്യക്ക് രണ്ടാം ജയം. 21-ാം റാങ്കുകാരായ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അഞ്ചാം റാങ്കുകാരായ ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ റഷ്യയെ പത്തുഗോളിന് നിഷ്പ്രഭമാക്കിയ ഇന്ത്യ ശക്തമായ പോരാട്ടത്തിലൂടെയാണ് പോളണ്ടിനെ കീഴടക്കിയത്. ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് ഇരട്ടഗോള്‍ നേടിയപ്പോള്‍ മൂന്നാം ഗോള്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ വകയായിരുന്നു. മത്യൂസ് ഹല്‍ബോജാണ് പോളണ്ടിന്റെ ആശ്വാസഗോള്‍ കണ്ടെത്തിയത്.

താരതമ്യേന ദുര്‍ബലരായ എതിരാളികളായാണ് പോളണ്ടിനെ കണക്കാക്കിയിരുന്നതെങ്കിലും ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. റഷ്യക്കെതിരായ ഗോള്‍മഴയുടെ ഓര്‍മയില്‍ ഇറങ്ങിയ ഇന്ത്യക്ക് മൂന്ന് ഗോളുകള്‍ മാത്രമേ നേടാനായുള്ളൂ. ഒരു ഗോള്‍ വഴങ്ങേണ്ടിയും വന്നു. പെനല്‍റ്റി കോര്‍ണറുകള്‍ ഉള്‍പ്പെടെ ഒട്ടേറെ മികച്ച അവസരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കുകയും ചെയ്തു.

india

21-ാം മിനിറ്റില്‍ മന്‍പ്രീത് സിങ്ങാണ് ആദ്യ ഗോള്‍ നേടിയത്. 26-ാം മിനിറ്റില്‍ പോളണ്ട് സമനില പിടിച്ചു. 27-ാം മിനിറ്റില്‍ ഇരട്ട ഗോള്‍ തികച്ച മന്‍പ്രീത് ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 36-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലീഡ് 3-1ലേക്ക് ഉയര്‍ത്തി. തിങ്കളാഴ്ച ഉസ്‌ബെകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Saturday, June 8, 2019, 10:45 [IST]
Other articles published on Jun 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+