Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അസ്ലന്‍ ഷാ ഹോക്കി: മലേഷ്യയെ മുക്കി ഇന്ത്യ, ജയത്തോടെ രണ്ടാമത്

ഇപ്പോ: സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. ആതിഥേയരായ മലേഷ്യയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ മുക്കിയത്. ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിനു ശേഷമാണ് ഇന്ത്യ നാലു ഗോളുകള്‍ മലേഷ്യന്‍ വലയില്‍ അടിച്ചുകയറ്റിയത്. സുമീത് കുമാര്‍ (17ാം മിനിറ്റ്), സുമീത് കുമാര്‍ ജൂനിയര്‍ (27), വരുണ്‍ കുമാര്‍ (36), മന്‍ദീപ് സിങ് (58) എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍. റാസി റഹീം, ഫിര്‍ഹാന്‍ അഷാരിയും മലേഷ്യയുടെ ഗോളുകള്‍ മടക്കി.

indian hockey team

ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. കൊറിയയാണ് തലപ്പത്ത്. ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച ഇന്ത്യ ഒന്നില്‍ സമനില വഴങ്ങുകയായിരുന്നു. ആദ്യ കളിയില്‍ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാക്കളായ ജപ്പാനെ 2-0നു തകര്‍ത്തുകൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാമത്തെ കളിയില്‍ ദക്ഷിണ കൊറിയയുമായി 1-1ന്റെ സമനില വഴങ്ങുകയായിരുന്നു.

കഴിഞ്ഞ തവണത്തെ മോശം പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്യാനുറച്ചാണ് ഇന്ത്യ ഇക്കുറി ടൂര്‍ണമെന്റിനെത്തിയത്. പരിക്കു മൂലം ചില പ്രമുഖ താരങ്ങളില്ലാതെ എത്തിയിട്ടും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കാനഡയ്‌ക്കെതിരേയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അടുത്ത മല്‍സരം.

Story first published: Wednesday, March 27, 2019, 11:10 [IST]
Other articles published on Mar 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+