വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചതുര്‍രാഷ്ട്ര ഹോക്കി: പടിക്കല്‍ കലമുടച്ച് ഇന്ത്യ... ബെല്‍ജിയത്തോട് വീണ്ടും തോറ്റു

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ പരാജയം

By Manu

ക്രൈസ്റ്റ്ചര്‍ച്ച്: ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്കു ഫൈനലില്‍ തോല്‍വി. ബെല്‍ജിയത്തോട് ഇന്ത്യ 1-2ന് പൊരുതിത്തോല്‍ക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതു രണ്ടാം തവണയാണ് ബെല്‍ജിയത്തിനു മുന്നില്‍ ഇന്ത്യക്കു കാലിടറുന്നത്. നേരത്തേ പൂള്‍ മല്‍സരത്തിലും ബെല്‍ജിയം ഇന്ത്യയെ 2-0ന് തകര്‍ത്തിരുന്നു.

പരിക്കുമൂലം വിശ്രമത്തിലായിരുന്ന മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യക്കായി കളിച്ച ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. എന്നാല്‍ ഫൈനലില്‍ ശ്രീജേഷിനും ഇന്ത്യയെ രക്ഷിക്കാനായില്ല.

നേരത്തേ നടന്ന പൂള്‍ മല്‍സരത്തിലേതുപോലെ തന്നെ ബെല്‍ജിയം മല്‍സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമണമഴിച്ചുവിട്ട് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. ഇടയ്ക്കു ലഭിച്ച ഗോളവസരങ്ങളാവട്ടെ ഇന്ത്യ നഷ്ടപ്പെടുത്തുകയും ചെയ്തു.

1

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ബെല്‍ജിയം ലീഡ് നേടിയിരുന്നു. ടിം ബൂണിന്റെ വകയായിരുന്നു ഗോള്‍. 15ാം മിനിറ്റില്‍ മന്‍ദീപ് സിങിന്റെ ഗോളില്‍ ഇന്ത്യ ഒപ്പമെത്തി. 36ാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ ഡോക്കിയറിലൂടെ ബെല്‍ജിയം ലീഡ് തിരിച്ചുപിടിച്ചു. എന്നാല്‍ ഈ ഗോളിന് ഇന്ത്യയുടെ ഭാഗത്തു നിന്നു മറുപടിയുണ്ടായിരുന്നില്ല.

Story first published: Sunday, January 21, 2018, 19:45 [IST]
Other articles published on Jan 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X