വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോക്യോ ഒളിമ്പിക്‌സ്; ഇന്ത്യന്‍ പുരുഷ വനിതാ ടീമുകള്‍ക്ക് ഉജ്വല ജയം, യോഗ്യതയ്ക്കരികെ

ഭുവനേശ്വര്‍: ഒളിമ്പിക്‌സ് ഹോക്കി യോഗ്യതാ മത്സരത്തില്‍ ഇന്ത്യ റഷ്യയെ തോല്‍പ്പിച്ചു. 4-2നായിരുന്നു ഇന്ത്യന്‍ പുരുഷ ടീമിന്റെ ജയം. മന്ദീപ് സിങ്ങിന്റെ ഇരട്ട ഗോളുകള്‍ ഇന്ത്യന്‍ ജയം അനായാസമാക്കി. ലോക റാങ്കിങ്ങില്‍ 22-ാം സ്ഥാനക്കാരായ റഷ്യയ്‌ക്കെതിരെ അഞ്ചാം റാങ്കുകാരായ ഇന്ത്യയ്ക്ക് കൂടുതല്‍ ഗോളുകള്‍ കണ്ടെത്താനായില്ല. രണ്ട് പാദങ്ങളിലായി നടക്കുന്ന ആദ്യ മത്സരത്തിലാണ് ഇന്ത്യ ജയം കണ്ടെത്തിയത്. ഇരുപാദങ്ങളിലുമായി നടക്കുന്ന മത്സരത്തിലെ ഗോള്‍ ശരാശരിയില്‍ മുന്നില്‍ നില്‍ക്കുന്ന ടീം ടോക്യോയിലേക്ക് ടിക്കറ്റെടുക്കും.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്ങിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍, 17-ാം മിനിറ്റില്‍ ആന്ദ്രെ കുറേവ് നേടിയ ഗോളില്‍ റഷ്യ സമനില പിടിച്ചു. 24-ാം മിനിറ്റില്‍ മന്ദീപ് സിങ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി. 48-ാം മിനിറ്റില്‍ സുനിലും 53-ാം മിനിറ്റില്‍ മന്ദീപ് വീണ്ടും ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തു. അവസാന മിനിറ്റിലായിരുന്നു റഷ്യയുടെ രണ്ടാം ഗോള്‍.

hockey

പരിക്ക് മാറി; സ്മൃതി മന്ദാന ഇന്ത്യന്‍ ടീമിനൊപ്പം ചേരുംപരിക്ക് മാറി; സ്മൃതി മന്ദാന ഇന്ത്യന്‍ ടീമിനൊപ്പം ചേരും

ഇന്ത്യയുടെ വനിതാ ടീമും ഒളിമ്പിക്‌സ് യോഗ്യതയ്ക്കരികിലാണ്. ഭുവനേശ്വറില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ അമേരിക്കയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തത്. ഇന്ത്യയ്ക്കായി ഗുര്‍ജീത് ഇരട്ടഗോള്‍ നേടി. മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ലിലിമ മിന്‍സിലൂടെയാണ് ഇന്ത്യ ഗോള്‍വേട്ട തുടങ്ങിയത്. ഷര്‍മിള ദേവി(40), ഗുര്‍ജിത് കൗര്‍(42, 51), നവനീത് കൗര്‍(46) എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ നേടിയത്. 53-ാം മിനിറ്റില്‍ എറിന്‍ മാറ്റ്‌സണ്‍ അമേരിക്കയ്ക്കുവേണ്ടി ആശ്വാസഗോള്‍ കണ്ടെത്തി. ഇരു ടീമുകളും ശനിയാഴ്ച രണ്ടാംപാദ മത്സരത്തിനിറങ്ങും.

Story first published: Saturday, November 2, 2019, 9:38 [IST]
Other articles published on Nov 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X