മസ്കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ പാക്കിസ്ഥാനെ 3-1 എന്ന സ്കോറിന് തകര്‍ത്തു. ആദ്യ മത്സരത്തില്‍ ഒമാനെ 11 ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. സമീപകാലത്ത് പാക്കിസ്ഥാനെതിരെ ഇന്ത്യ തുടര്‍ച്ചയായ വിജയം നേടിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ 4-0ത്തിനും ഏഷ്യന്‍ ഗെയിംസില്‍ 2-1നും ഇന്ത്യ ചിരവൈരികളെ തോല്‍പ്പിച്ചു.
കഴിഞ്ഞദിവസം മസ്കറ്റില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാനാണ് ആദ്യം സ്കോര്‍ ചെയ്തത്. ആദ്യ മിനിറ്റില്‍തന്നെ മുഹമ്മദ് ഇര്ഫാന് ജൂനിയറിലൂടെ പാക്കിസ്ഥാന് മുന്നില്‍ കയറി. 24-ാം മിനിറ്റില്‍ മന്‍പ്രീത് സിങ്ങിലൂടെയാണ് ഇന്ത്യ സമനില നേടിയത്. പിന്നീട് 33-ാം മിനിറ്റില്‍ മന്ദീപ് സിങ്ങും, 44-ാം മിനിറ്റില്‍ ദില്‍പ്രീത് സിങ്ങും ഇന്ത്യയുടെ വിജയഗോളുകള്‍ നേടി.
ഡെന്മാര്ക്ക് ഓപ്പണില്‍ ശ്രീകാന്ത് പുറത്ത്; സൈന ഫൈനലില്‍, ഫൈനല്‍ കടുക്കും
ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് 3-1 എന്ന നിലയില്‍ സൗത്ത് കൊറിയയെ വീഴ്ത്തിയിരുന്നു. ജപ്പാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. പാക്കസ്ഥാന് ഒമാനെയും നേരിടും. ഭുവനേശ്വറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നൊരുക്കമെന്ന രീതിയിലാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയെ കാണുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ട്രോഫി നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ.