Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ വസന്തം; പത്ത് വര്‍ഷത്തിന് ശേഷം കിരീടം

ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആണ് ഇന്ത്യന്‍ ടീം വീണ്ടും കിരീടത്തില്‍ മുത്തമിടുന്നത്.

ഫൈനലില്‍ മലേഷ്യ ആയിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. 2007 ല്‍ ആയിരുന്നു അവസാനമായി ഇന്ത്യ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്. ഇത്തവണത്തേത് ഇന്ത്യയുടെ മൂന്നാമത്തെ കിരീട നേട്ടം ആണ്.

Asia Cup Hockey

കളിക്ക് തുടക്കമിട്ട് ആദ്യ വിസില്‍ മുഴങ്ങി മൂന്ന് മിനിട്ട് തികയുമ്പോള്‍ തന്നെ ഇന്ത്യ ആധിപത്യം വ്യക്തമാക്കി. പിന്നീട് 29-ാം മിനിട്ടില്‍ ലളിത് ഉപാധ്യായ് നേടിയ ഗോളോടെ ഇന്ത്യ ഏതാണ്ട് വിജയം ഉറപ്പിച്ചു.

ഒരു ഗോളെങ്കിലും തിരിച്ചടിക്കാന്‍ മലേഷ്യക്ക് ഹാഫ് ടൈം കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. അമ്പതാം മിനിട്ടില്‍ ഷെഹ് രില്‍ സാബഹ് ആണ് മലേഷ്യയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

എന്നാല്‍ ഇതിന് ശേഷം ഇന്ത്യന്‍ പ്രതിരോധം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. പിന്നീട് ഒരവസരവും ഇന്ത്യ മലേഷ്യക്ക് വച്ച് നീട്ടിയില്ല. സൂപ്പര്‍ ഫോറില്‍ മലേഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കിയതിന്റെ ആത്മവിശ്വാസം ഇന്ത്യയുടെ പ്രകടനത്തില്‍ കാണാമായിരുന്നു. അന്ന് രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം.

Story first published: Sunday, October 22, 2017, 21:35 [IST]
Other articles published on Oct 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+