വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രിട്ടനെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം

ലണ്ടന്‍: കരുത്തരായ ബ്രിട്ടനെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി ടീം. ഒരു ഗോളിന് പിന്നില്‍നിന്നശേഷം 2-1നാണ് ഇന്ത്യ ജയിച്ചുകയറിയത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ചതോടെ ഇന്ത്യ 1-0 എന്ന നിലയില്‍ പരമ്പരയില്‍ മുന്നിലെത്തി. ആദ്യ ക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു.

രണ്ടാം പാദത്തിന്റെ തുടക്കത്തില്‍ ഇന്ത്യയ്ക്കായിരുന്നു മത്സരത്തിന്റെ നിയന്ത്രണം. രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ ഇന്ത്യ തുടരെ നേടിയെങ്കിലും ഗോള്‍ നേടാനായില്ല. രണ്ട് തവണയും ബ്രിട്ടീഷ് ഗോള്‍ കീപ്പര്‍ മാഡ്ഡി ഹിഞ്ച് ടീമിന്റെ രക്ഷയ്‌ക്കെത്തി. ഇതിന് പിന്നാലെ ബ്രിട്ടന്‍ നടത്തിയ ആക്രമണം ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിതയും തടഞ്ഞിട്ടു. മത്സരം ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

മെസ്സിക്ക് അവാര്‍ഡ് നല്‍കിയതില്‍ കള്ളക്കളിയോ? ഫിഫയുടെ പ്രതികരണം ഇങ്ങനെമെസ്സിക്ക് അവാര്‍ഡ് നല്‍കിയതില്‍ കള്ളക്കളിയോ? ഫിഫയുടെ പ്രതികരണം ഇങ്ങനെ

hockey

മൂന്നാം ക്വാര്‍ട്ടറും ഇന്ത്യയുടെ മുന്നേറ്റത്തോടെയാണ് തുടങ്ങിയത്. ബ്രിട്ടന്റെ കടുത്ത പ്രതിരോധം ഗോള്‍ നേടുന്നതില്‍ തടസ്സമായി. നാലാം ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ ഗോള്‍ നേടിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലുമായി. 46-ാം മിനിറ്റില്‍ എമിലി ഡെഫ്രോണ്ട് ആണ് ഗോള്‍ സ്‌കോറര്‍. എന്നാല്‍ കടുത്ത ആക്രമണം ഇന്ത്യന്‍ വനിതകള്‍ ഷര്‍മിള ദേവിയിലൂടെ ഗോള്‍ തിരിച്ചടിച്ചു. മത്സരം തീരാന്‍ 48 സെക്കന്റുകള്‍ മാത്രം ശേഷിക്കേയായിരുന്നു ഇന്ത്യയുടെ വിജയഗോള്‍. പെനാല്‍റ്റി ഗോള്‍ ലക്ഷ്യത്തിലെത്തിച്ച ഗുര്‍ജിത് കൗര്‍ ആണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

Story first published: Saturday, September 28, 2019, 17:18 [IST]
Other articles published on Sep 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X