ചൈനയെ മുട്ടുകുത്തിച്ച് ഇന്ത്യയുടെ പെണ്‍പട! ഏഷ്യാകപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് കിരീടം
ടോക്കിയോ: ഏഷ്യാകപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ കരുത്തരായ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ വന്‍കരയുടെ കിരീടമുയര്‍ത്തിയത്.
മുഴുവന്‍ സമയം പിന്നിട്ടിട്ടും ഇരുടീമുകളും സമനില പാലിച്ചതിനാല്‍ ഷൂട്ടൗട്ടിലാണ് വിജയികളെ നിര്‍ണ്ണയിച്ചത്. സ്‌കോര്‍ 5-4. നവജ്യോത് കൗറിലൂടെ ഇന്ത്യയാണ് മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത്. 25ാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടിയെങ്കിലും 47ാം മിനിറ്റില്‍ ചൈന മറുപടി ഗോള്‍ മടക്കി. ടിയാങ് ലൂവാണ് ചൈനയ്ക്ക് വേണ്ടി ഗോള്‍ മടക്കിയത്.

ഏഷ്യാ കപ്പ് കിരീടം നേടിയതോടെ അടുത്ത വര്‍ഷം നടക്കുന്ന വനിതാ ലോകകപ്പിനും ഇന്ത്യന്‍ വനിതകള്‍ യോഗ്യത നേടി. ലോകറാങ്കിങില്‍ എട്ടാം സ്ഥാനത്തുള്ള ചൈനയെ പൂള്‍ സ്റ്റേജിലും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. കരുത്തരായ ജപ്പാനെയടക്കം മുട്ടുകുത്തിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഒരു മാസം മുന്‍പ് നടന്ന പുരുഷ വിഭാഗം ഏഷ്യാ കപ്പിലും ഇന്ത്യയ്ക്കായിരുന്നു വിജയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications