ഒളിംപിക്‌സ് സ്വപ്‌നത്തിന് അരികെ ഇന്ത്യന്‍ വനിതകള്‍; ചിലിയെ തകര്‍ത്ത് എഫ്.ഐ.എച്ച്. ഹോക്കി ഫൈനലില്‍
ഹിരോഷിമ: ഒളിംപിക്‌സ് യോഗ്യതയിലേക്ക് ഒരു ചുവട് കൂടി അടുത്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീം. എഫ്.ഐ.എച്ച്. സീരീസ് ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നതോടെയാണ് ഇന്ത്യന്‍ വനിതകളുടെ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ക്ക് ചിറകുവെച്ചത്.
സെമിഫൈനലില്‍ ചിലിയെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ എഫ്.ഐ.എച്ച്. സീരീസ് ഫൈനലില്‍ കടന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ റഷ്യ-ജപ്പാന്‍ രണ്ടാം സെമിഫൈനലിലെ വിജയിയാണ് ഇന്ത്യയുടെ എതിരാളികള്‍. ഫൈനലിലെത്തുന്ന രണ്ട് ടീമുകളും ഈ വര്‍ഷം അവസാനം നടക്കുന്ന ഒളിംപിക്‌സ് യോഗ്യതാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കും.

ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് 18-ാം മിനിറ്റില്‍ ചിലി ലീഡ് നേടി. കരോലിന ഗ്രാഷ്യയാണ് സ്‌കോര്‍ ചെയ്തത്. 22-ാം മിനിറ്റില്‍ ഗുര്‍ജിത് കൗറിലൂടെ ഇന്ത്യ തിരിച്ചടിച്ചതോടെ ആദ്യ പകുതി സമനിലയിലായി. രണ്ടാം പകുതിയില്‍ 31-ാം മിനിറ്റില്‍ നവനീത് കൗറും 37-ാം മിനിറ്റില്‍ ഗുര്‍ജിത് കൗറും ലക്ഷ്യം കണ്ടതോടെ ഇന്ത്യ മുന്നിലെത്തി. 43-ാം മിനിറ്റില്‍ മാന്വേല ഉറോസ് ചിലിയുടെ രണ്ടാം ഗോള്‍ നേടി. 57-ാം മിനിറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍ ഇന്ത്യന്‍ സ്‌കോര്‍ പട്ടിക പൂര്‍ത്തിയാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications