Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ തോറ്റു; ഇന്ത്യയ്ക്ക് കടുത്ത നിരാശ

സിയോള്‍: സൗത്ത് കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ തോറ്റു. കടുത്ത പോരാട്ടത്തിനൊടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സൗത്ത് കൊറിയയാണ് ഇന്ത്യന്‍ വനിതകളെ കീഴടക്കിയത്. ഫൈനല്‍വരെ തോല്‍വി അറിയാതെ കുതിച്ച ഇന്ത്യന്‍ ടീമിന് കീരടനഷ്ടം കടുത്ത നിരാശയുണ്ടാക്കി.

hockey

കളിയുടെ ഇരുപത്തിനാലാം മിനിറ്റില്‍ യങ്‌സില്‍ ലീ ആണ് കൊറിയയ്ക്കായി ഗോള്‍ നേടിയത്. പിന്നീട് ഇന്ത്യന്‍ വനിതകളെ ഗോളടിക്കാതെ തളച്ചിട്ട പ്രതിരോധമാണ് കൊറിയയെ കിരീടവിജയത്തിലേക്ക് നയിച്ചത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ കൊറിയ തുടരെ ആക്രമണം നടത്തുന്നതിനിടെ ഇന്ത്യ ഗോള്‍ വഴങ്ങുകയായിരുന്നു.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ ക്യാപ്റ്റന്‍ വന്ദന കതാരിയയാണ ടൂര്‍ണമെന്റിലെ മികച്ച താരം. ഭാവി താരമായി ഇന്ത്യയുടെതന്നെ ലാല്‍രെംസിയാമി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ നവനീത് കൗര്‍, വന്ദന കതാരിയ, ചൈനയുടെ സിയോമിങ് സോങ് എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍. 2010ലും 2011ലും കൊറിയ ചാമ്പ്യന്‍സ് ട്രോഫി നേടിയിരുന്നു. അഞ്ചാം എഡിഷനില്‍ കിരീടനേട്ടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ പക്ഷെ നിരാശയോടെ മടങ്ങി.

Story first published: Monday, May 21, 2018, 8:30 [IST]
Other articles published on May 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+